
ചെങ്ങന്നൂർ: 26 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളിയെ ചെങ്ങന്നൂർ എക്സൈസ് റേഞ്ച് സംഘം പിടികൂടി. പശ്ചിമ ബംഗാൾ മാൾഡ ജില്ലയിൽ റിതുവാ-2 താലൂക്കിലെ സാമ്പൽപൂർ വില്ലേജിൽ സാമ്പൽപൂർ താൽ വീട്ടിൽ മൊസ്താകിമിന്റെ മകൻ നൂർ ആലം (25) ആണ് പിടിയിലായത്.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഇയാൾ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലും അന്വേഷണത്തിലുമായിരുന്നു. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ്.വിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു പ്രകാശ്, പ്രിവന്റീവ് ഓഫീസർമാരായ പി.ആർ.ബിനോയ്, മുസ്തഫ.എച്ച്, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ.കെ.പി, റെനീഷ്.എം.ആർ, പ്രവീൺ.ജി, ശ്രീജിത്ത്.എസ്, വനിതാ ഓഫീസർമാരായ വിജയലക്ഷ്മി, ബബിത എന്നിവരും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |