SignIn
Kerala Kaumudi Online
Thursday, 18 June 2026 2.47 PM IST

സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ റിമാൻഡിൽ

h

കോലഞ്ചേരി: സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ റിമാൻഡിൽ. രായമംഗലം വളയൻചിറങ്ങര മുണ്ടയ്ക്കൽ എം.ശങ്കറിനെയാണ് (37) അതിവേഗ പോക്സോ കോടതി റിമാൻഡ് ചെയ്തത്.

പെരുമ്പാവൂരിലെ ഒരു സ്കൂളിലെ യു.പി അദ്ധ്യാപകനാണ്. ഒരു അദ്ധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറിയുമാണ്. ഇയാളെ സ്‌കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്തു. സ്കൂളിൽ വച്ച് പീഡിപ്പിച്ചതായി പ്രധാനാദ്ധ്യാപകനോടാണ് കുട്ടി പറഞ്ഞത്. കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി വിവരം ധരിപ്പിച്ചശേഷം ചൈൽഡ് ലൈനിന് അറിയിച്ചു.

ഇവരാണ് കുന്നത്തുനാട് പൊലീസിൽ വിവരമറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കുന്നത്തുനാട് പൊലീസിൽ പരാതി നൽകി കേസ് എടുത്തതോടെ ഒളിവിൽ പോയ ശങ്കറിനെ വെള്ളിയാഴ്ച വൈകിട്ടാണ് പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA