SignIn
Kerala Kaumudi Online
Thursday, 10 September 2026 6.38 AM IST

വി.സിമാരുടെ ഹർജികൾ ഡിസംബർ ഒമ്പതിലേക്ക് മാറ്റി

ee

കൊച്ചി: വി.സിമാരെ പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ചാൻസലർ എന്ന നിലയിൽ ഗവർണർ നോട്ടീസ് നൽകിയതിനെതിരെ സംസ്ഥാനത്തെ എട്ടു സർവകലാശാലകളിലെ വി.സിമാർ നൽകിയ ഹർജികൾ ഹൈക്കോടതി ഡിസംബർ ഒമ്പതിനു പരിഗണിക്കാൻ മാറ്റി. ഇവരിൽ കേരള സർവകലാശാല വി.സിയുടെ കാലാവധി കഴിഞ്ഞു. ഫിഷറീസ് സർവകലാശാല വി.സി ഡോ. കെ. റിജി ജോണിന്റെ നിയമനം ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ശേഷിച്ച വി.സി മാർക്ക് ഹർജികളിൽ തീർപ്പുണ്ടാകുന്നതുവരെ തുടരാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവിട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGH COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA