കൊച്ചി: മേക്ക് ഇന്ത്യ ഓർഗാനിക് പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായുള്ള പദ്ധതി രേഖ എസ്.പി.സി ചെയർമാൻ എൻ. ആർ. ജയ്മോൻ കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. ന്യൂഡൽഹിയിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറിനെ സന്ദർശിച്ച സി,ഇ. ഒ മിഥുൻ പി.പിയുടെ നേതൃത്വത്തിലുള്ള എസ്.പി.സി സംഘം പദ്ധതിയുടെ പ്രവർത്തനരീതി അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിച്ചു.
പത്തു വർഷത്തിലേറെയായി ജൈവ കൃഷിയിൽ വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവരികയും കർഷകർക്കൊപ്പം നിന്ന് വിത്തിടുന്നതുമുതൽ വിളവെടുക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എസ്.പി.സിയെ മന്ത്രി പ്രശംസിച്ചു. രാജ്യം ഓർഗാനിക് രംഗത്തേയ്ക്ക് ചുവടുമാറുകയാണെന്നും അത് നടപ്പിലാക്കാൻ ഭരണകർത്താക്കൾ പ്രതിജ്ഞാ ബദ്ധരാണെന്നും മന്ത്രി പറഞ്ഞു.
പദ്ധതി പ്രകാരം ജൈവകൃഷിയിലേയ്ക്ക് സബ്സിഡി എത്തിക്കുന്നതിനായി ഇത്തരം ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെയും കർഷകരുടെയും കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ രണ്ടര ലക്ഷം പഞ്ചായത്തുകളിലേയ്ക്ക് ജൈവകൃഷി വ്യാപിപ്പിക്കുന്നതാണ് പദ്ധതി. കേന്ദ്രസർക്കാരിന്റെ പ്രധാന മന്ത്രി കൃഷി സമൃദ്ധി കേന്ദ്ര, പ്രധാനമന്ത്രി പ്രണാംഎന്നീ പദ്ധതികൾ എസ്.പി.സിയുമായി ചേർന്ന് നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കാണ് തുടക്കംകുറിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |