
കൊച്ചി: യുവതലമുറയുടെ ആത്മവിശ്വാസവും വ്യക്തിത്വവും കഴിവുകളും കണ്ടെത്തുന്നതിനായി ശീമാട്ടി യംഗ് സംഘടിപ്പിച്ച 'ഫെയ്സ് ഒഫ് ദി യംഗ് ഗ്രാൻഡ് ഫിനാലെ '(സീസൺ 3) കൊച്ചിയിൽ നടന്നു. 2,000ൽ അധികം എൻട്രികൾ ലഭിച്ചു. ശീമാട്ടി കൊച്ചിയിലെ രണ്ട് റൗണ്ട് ഓഡിഷനുകൾക്ക് ശേഷം മത്സരത്തിന് അർഹതയുള്ള 20 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തു. ടീൻ (13-18 വയസ്), യംഗ് (19-25 വയസ്) എന്നീ രണ്ട് വിഭാഗങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ശീമാട്ടിയുടെ അടുത്ത കാമ്പയ്‌നുകളുടെ പ്രധാന മുഖമാകാൻ വിജയികൾക്ക് അവസരമുണ്ടാകും.
ടീൻ വിഭാഗത്തിൽ വേദ അനിൽകുമാർ ജേതാവായി. അനാനിക വിഷ്ണു ഒന്നാം റണ്ണറപ്പും വിവാൻ വിനോദ് രണ്ടാം റണ്ണറപ്പുമായി. യംഗ് വിഭാഗത്തിൽ വർണ രാജൻ വിജയിയായി. ആതിര അജിത്ത് ഒന്നാം റണ്ണറപ്പും ടോം പോൾജി രണ്ടാം റണ്ണറപ്പുമായി. ശീമാട്ടി സി.ഇ.ഒ-യും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ, ശീമാട്ടി ഹെഡ് ഡിസൈനർ ജോബിൻ ജോയ്, മോഡലും ഫിലിം മേക്കറുമായ മോനിഷ മോഹൻ മേനോൻ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഗ്രാൻഡ് ഫിനാലെ ചടങ്ങിൽ ബീന കണ്ണൻ വിജയികളെ കിരീടം അണിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |