
പ്രാജുമായി കൈകോർത്ത് സെൻട്രിയൽ
കൊച്ചി: ഇന്ത്യയുടെ ഹരിത ഊർജ മേഖലയിലും എത്തനോൾ ഉത്പാദനത്തിലും നിർണായക ചുവടുവെപ്പായി ഗോവയിൽ 700 കോടി രൂപയുടെ വൻകിട ധാന്യ അധിഷ്ഠിത എത്തനോൾ പ്ലാന്റ് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ പ്രമുഖ ബയോഎനർജി എഞ്ചിനീയറിംഗ് സ്ഥാപനമായ പ്രാജ് ഇൻഡസ്ട്രീസിന്റെ സാങ്കേതിക സഹകരണത്തോടെയാണ് സെൻട്രിയൽ ബയോഫ്യുവൽസ് പദ്ധതി നടപ്പാക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ധാന്യ അധിഷ്ഠിത എത്തനോൾ പദ്ധതികളിലൊന്നാണിത്. ഗോവയിലെ ബിച്ചോലിം താലൂക്കിലെ നവേലിമിൽ സ്ഥാപിക്കുന്ന എത്തനോൾ ബ്ലെൻഡിംഗ് പദ്ധതി ഇന്ത്യയുടെ ഊർജ സ്വയംപര്യാപ്തതയിൽ നിർണായക പങ്കുവഹിക്കുമെന്ന് സെൻട്രിയൽ ബയോഫ്യുവൽസ് എക്‌സിക്യുട്ടീവ് ഡയറക്ടർ പ്രവീൺ ഗോപകുമാർ പറഞ്ഞു.
പുനരുപയോഗ ഊർജ പ്ലാറ്റ്ഫോം സൃഷ്ടിക്കാനുള്ള സെൻട്രിയൽ ബയോഫ്യുവൽസിന്റെ ദർശനവും, ബയോഫ്യുവൽ സാങ്കേതികവിദ്യ, പ്രോസസ് എഞ്ചിനീയറിംഗ്, സുസ്ഥിര വ്യവസായ പരിഹാരങ്ങൾ എന്നിവയിലുള്ള പ്രാജ് ഇൻഡസ്ട്രീസിന്റെ ആഗോള വൈദഗ്ധ്യവും ഈ പങ്കാളിത്തത്തിലൂടെ ഒന്നിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |