SignIn
Kerala Kaumudi Online
Tuesday, 30 June 2026 2.57 AM IST

കേരള ജുവലറി ഫെയർ ജൂലായ് മൂന്ന് മുതൽ

gold-logo

കൊച്ചി: കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള ജുവലറി ഇന്റർനാഷണൽ ഫെയർ-കെ.ജെ.ഐ.എഫ് പ്രദർശനം ജൂലായ് മൂന്ന് മുതൽ അഞ്ച് വരെ അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ എന്നിവർ അറിയിച്ചു. ജൂലായ് അഞ്ചിന് 5000 സ്വർണ വ്യാപാരികൾ പങ്കെടുക്കുന്ന സംസ്ഥാന കൺവെൻഷൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

പ്രമുഖ ആഭരണ നിർമ്മാതാക്കൾ, ഹോൾസെയിൽ വ്യാപാരികൾ, റീട്ടെയിൽ വ്യാപാരികൾ, ഡിസൈനർമാർ സാങ്കേതിക വിദഗ്ധർ, മെഷീനറി വിതരണക്കാർ തുടങ്ങിയവർ പ്രദർശനത്തിൽ പങ്കെടുക്കും. കേരളത്തിലെ ഏറ്റവും വലിയ ബി ടു ബി ജുവലറി ട്രേഡ് എക്‌സിബിഷനാണ് കെ.ജെ.ഐ.എഫ്. ബിസിനസ് നെറ്റ് വർക്കിംഗ്, സോഴ്സിംഗ്, ഏറ്റവും പുതിയ ആഭരണങ്ങളുടെ ലോഞ്ചുകൾ, വ്യവസായത്തെ കുറിച്ചുള്ള വിജ്ഞാനo പകർന്നു നൽകൽ എന്നിവയ്ക്കുള്ള പ്രധാന വേദിയാണ്. 75000 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള സ്ഥലത്താണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. ആഭരണ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും 400 ഓളം ബ്രാൻഡുകൾ പ്രദർശനത്തിൽ പങ്കെടുക്കും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 10,000 ത്തിലധികം ജുവലറികളുടെ പ്രതിനിധികൾ മൂന്ന് ദിവസത്തെ പ്രദർശനത്തിൽ പങ്കെടുക്കും. കേരളത്തിലെ കരകൗശലവും, സംസ്കാരവും ലോകമെമ്പാടുo എത്തിക്കുന്നതിനായി കേരളത്തിൽ നിന്നുള്ള ആഭരണ ആഭരണ നിർമ്മാതാക്കളുടെ പ്രത്യേക പവിലിയൻ പ്രദർശനത്തിൽ ഉണ്ടാകും. ആഗോള സന്ദർശകർക്ക് മുന്നിൽ കേരളത്തിന്റെ ആഭരണശേഖരങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരം കെ ജെ ഐ എഫിന്റെ പ്രത്യേകതയാണ്.

വിപുല സെമിനാറുകൾ

കേരളത്തിലെ സ്വർണ വ്യാപാര മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വിവിധ സെമിനാറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സായാഹ്ന പരിപാടികളിൽ ഫാഷൻ ഷോ,റാമ്പ് വാക്ക്,സ്വർണ്ണ വ്യാപാരികളെ ആദരിക്കൽ തുടങ്ങിയ ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്. ജൂലൈ 3ന് രാവിലെ 10 മണിക്ക് ജുവലറി അസോസിയേഷൻ നേതാക്കളുടെയും വേൾഡ് ഗോൾഡ് കൗൺസിൽ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ടൂറിസം, സാംസ്കാരിക മന്ത്രി പി.സി.വിഷ്ണുനാഥ് പ്രദർശനo ഉദ്ഘാടനം ചെയ്യും. വ്യവസായ, ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നതാണ്. കേരള ഗോൾഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, എം. ലിജു, റോജി എം ജോൺ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360