SignIn
Kerala Kaumudi Online
Friday, 20 September 2024 2.00 PM IST

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം

Increase Font Size Decrease Font Size Print Page
employment

പത്തനംതിട്ട : വിവിധ കാരണങ്ങളാൽ 2000 ജനുവരി ഒന്ന് മുതൽ 2022 ഒക്ടോബർ 10 വരെയുള്ള കാലയളവിൽ (രജിസ്‌ട്രേഷൻ കാർഡിൽ റിന്യൂവൽ 10/99 മുതൽ 08/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവർ) എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതിരുന്നവർക്കും പ്രസ്തുത കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാതെ റദ്ദായതിനുശേഷം റീ രജിസ്റ്റർ ചെയ്തവർക്കും സീനിയോരിറ്റി നിലനിറുത്തി 2023 മാർച്ച് 31 വരെ രജിസ്‌ട്രേഷൻ പുതുക്കാം. ഈ കാലയളവിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ചു നിയമാനുസൃതം വിടുതൽ ചെയ്ത സർട്ടിഫിക്കറ്റ് യഥാസമയം ചേർക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ജോലി പൂർത്തിയാക്കാനാകാതെ മെഡിക്കൽ ഗ്രൗണ്ടിലോ ഉപരിപഠനത്തിനോ വേണ്ടി വിടുതൽ ചെയ്തവർക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ചിട്ടും മനപ്പൂർവമല്ലാത്ത കാരണങ്ങളാൽ ജോലിയിൽ പ്രവേശിക്കുവാൻ കഴിയാതെ വരുകയോ ബന്ധപ്പെട്ട രേഖകൾ യഥാസമയം ഹാജരാക്കുവാൻ കഴിയാതെ സീനിയോരിറ്റി നഷ്ടമായവർക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയല്ലാതെ സ്വകാര്യ മേഖലയിൽ നിയമനം ലഭിച്ച വിടുതൽ ചെയ്തിട്ടുള്ള സർട്ടിഫിക്കറ്റുകൾ (ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയത്) യഥാസമയം ഹാജരാക്കാൻ കഴിയാത്തവർക്കും മേൽപ്പറഞ്ഞ ആനുകൂല്യം നൽകി സീനിയോറിറ്റി പുന:സ്ഥാപിക്കാം.
ശിക്ഷാ നടപടിയുടെ ഭാഗമായോ മന:പൂർവം ജോലിയിൽ ഹാജരാകാതിരുന്നാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. ഇപ്രകാരം പുതുക്കുന്നതിനുള്ള അപേക്ഷകൾ 2 മാർച്ച് 31 വരെയുള്ള എല്ലാ പ്രവർത്തിദിനങ്ങളിലും ജില്ലയിലെ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും സ്വീകരിക്കും. ഇങ്ങനെ സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടുന്നവർക്ക് ഈ കാലയളവിലെ തൊഴിൽ രഹിത വേതനം ലഭിക്കുന്നതിന് അർഹത ഉണ്ടായിരിക്കുന്നതല്ല. ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്‌മെന്റ് വകുപ്പിന്റെ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും സ്മാർട്ട് ഫോൺ മുഖേനയും രജിസ്‌ട്രേഷൻ പുതുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.