SignIn
Kerala Kaumudi Online
Saturday, 25 July 2026 7.02 AM IST

കെ.എസ്.യുവിന് സുധാകരന്റെ അഭിനന്ദനം

ksu

തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിച്ചുള്ള ചരിത്രപരമായ തീരുമാനത്തിന് വഴിതെളിച്ച കെ.എസ്.യു പോരാട്ടത്തെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി അഭിനന്ദിച്ചു.

തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ കെ.എസ്.യു പ്രതിനിധികളായ അനഘ ശിവകുമാറും അംഗിത ജാസിയും തുടങ്ങിവച്ച ആർത്തവ അവധിക്കായുള്ള പ്രചാരണം ഏറ്റെടുത്ത് കുസാറ്റ് യൂണിവേഴ്സിറ്റ് രജിസ്ട്രാർക്ക് നിവേദനം നൽകിയത് യൂണിറ്റ് പ്രസിഡന്റായ കുര്യൻ ബിജുവാണ്. മൂന്നുപേരെയും സുധാകരൻ പ്രത്യേകം അഭിനന്ദിച്ചു. കെ.എസ്.യുവിന്റെ സമരചരിത്രത്തിലെ പുതിയൊരു അദ്ധ്യായമാണിതെന്നും വിദ്യാർത്ഥികളുടെ ക്ഷേമ, ഐശ്വര്യം മുൻനിറുത്തിയുള്ള കെ.എസ്.യുവിന്റെ ഇടപെടലുകൾക്കും പോരാട്ടങ്ങൾക്കും സർവ്വവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും സുധാകരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA