SignIn
Kerala Kaumudi Online
Monday, 25 May 2026 4.36 AM IST

സ്വകാര്യ ബസി​നടി​യി​ൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

photo

ചേർത്തല: സ്വകാര്യ ബസ് ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡിൽ മുകുന്ദപുരം വിട്ടിൽ സോമൻ നായർ (81)ആണ് മരിച്ചത് .ഇന്നലെ രാവിലെ 10.15 ന് ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് കിഴക്കുവശമായിരുന്നു അപകടം.ചേർത്തലയിലേയ്ക്ക് വരി​കയായി​രുന്ന സോമൻ നായർ സഞ്ചരി​ച്ച സ്കൂട്ടറി​ന് പി​ന്നി​ൽ കോട്ടയത്തുനിന്ന് ചേർത്തലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിച്ചു. താഴെവീണ സോമൻ നായരുടെ തലയിലൂടെ ബസ് കയറി ഇറങ്ങി . തത്ക്ഷണം മരിച്ചു.പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. റിട്ട.ഗവ.ജീവനക്കാരനായി​രുന്നു. ഭാര്യ:രാധ.മക്കൾ:ചന്ദ്രരാജ്, അമ്പിളി രാജ്,ഉണ്ണികൃഷ്ണൻ.മരുമക്കൾ: വിദ്യ,സൂരജ്,വിദ്യ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY