SignIn
Kerala Kaumudi Online
Monday, 11 May 2026 12.41 AM IST

ആളില്ലാത്ത വീട്ടിൽ മോഷണശ്രമം , ജീപ്പിന്റെ ചില്ലുതകർത്തു

Increase Font Size Decrease Font Size Print Page
vvv
വയലയിൽ ആളില്ലാത്ത വീട്ടിൽ മോഷണശ്രമം , വീട്ടുമുറ്റത്ത് കടന്ന ജീപ്പിന്റെ ചില്ലു തകർത്തു

വയല : വയലയ്ക്കടുത്ത് ആൾത്താമസമില്ലാത്ത വീട്ടിൽ മോഷണശ്രമം. പോർച്ചിൽ കിടന്ന ജീപ്പിന്റെ ചില്ലുകൾ തകർത്തു. ..വയല വട്ടവിള തറയിൽ ജറിൻ നിവാസിൽ ജോസ് ഡാനിയേലിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമം നടന്നത്.വീടിന്റെ പിറക് വശത്തു കൂടിയാണ് മോഷ്ടാക്കൾ അകത്തു കടന്നതെന്ന് കരുതുന്നു . വിലപിടിപ്പുള്ളതൊന്നും നഷ്ടപെട്ടിട്ടില്ലെന്ന് വീട്ടുടമയുടെ ബന്ധുക്കൾ പറഞ്ഞു. ജോസ് ഡാനിയേലും കുടുംബവും വിദേശത്താണ്

ജീപ്പിന്റെ ചില്ലുകൾ തകർത്തിട്ടുണ്ട്. ബോഡിയിലും കേടുപാടുകൾ വരുത്തി . വിലപിടിപ്പുള്ളതൊന്നും ലഭിക്കാത്തതിനാൽ ജീപ്പ് നശിപ്പിക്കാൻ ശ്രമിച്ചതാണെന്നാണ് നിഗമനം.വീട്ടിലെ സി സി ടീവി യുടെ ഹാർഡ്ഇ ഡിസ്‌കും മറ്റും മോഷ്ടാക്കൾ കൊണ്ടുപോയി. വീട്ടിൽ ജോലിചെയ്യുന്ന ആൾ ഇന്നലെ രാവിലെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. രാത്രിയായാൽ ഈ പ്രദേശം വിജനമാണ്. .ഏനാത്ത് പൊലീസ് സ്റ്റേഷന്റെ അതിർത്തിയാണ് ഇവിടം. .ഏനാത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി ഡോഗ് സ്‌ക്വഡും വിരലടയാള വിദഗ്ദ്ധരും എത്തിയിരുന്നു.

TAGS: OBIT, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY