SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.46 PM IST

രാഹുവും കേതും പിണങ്ങിയാലും വീട്ടിൽ പാമ്പ് എത്തും; ഈ മൂലയിൽ പ്രത്യേക ശ്രദ്ധവേണം, ഒരു ചെടിയും നടണം

vastu

സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നതിന്റെ എണ്ണവും പാമ്പ് കടി മരണങ്ങളും വർദ്ധിക്കുകയാണ്. ചൂടു കൂടുന്ന മാസവും മുട്ട വിരിയുന്ന സമയവും ആയതിനാലാണ് പാമ്പുകൾ കൂടുതൽ പുറത്തിറങ്ങുന്നത്. തണുപ്പ് തേടി പാമ്പുകൾ ജനവാസമേഖലയിലേയ്ക്ക് കൂടുതലായി എത്തുന്നത് ആശങ്കയുയർത്തുകയാണ്. അതേസമയം പാമ്പ് വീട്ടിൽ വരുന്നതിന് ചില കാരണങ്ങൾ വാസ്തുശാസ്ത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

  • വാസ്തു പ്രകാരം വീട്ടിൽ പാമ്പ് വരുന്നതിന് രാഹു, കേതു എന്നീ ഗ്രഹങ്ങളുമായി ബന്ധമുണ്ട്. വീട്ടിൽ രാഹുവിന്റെ ദോഷഫലങ്ങളുണ്ടെങ്കിൽ പാമ്പിനെ ആകർഷിക്കാം. വീടിന്റെ തെക്ക് - പടിഞ്ഞാറ് മൂല വൃത്തിഹീനമാണെങ്കിൽ അത് രാഹുവിനെ സ്വാധീനിക്കുകയും പാമ്പിനെ വിളിച്ചുവരുത്തുകയും ചെയ്യുന്നു.
  • വടക്ക് - പടിഞ്ഞാറ്, തെക്ക് - പടിഞ്ഞാറ് ദിശകളിൽ നിന്ന് പാമ്പ് ആവർത്തിച്ച് വീട്ടിൽ വരികയാണെങ്കിൽ അത് വീട്ടിലെ അസ്ഥിരതയുടെയും മാനസിക സമ്മർദ്ദത്തിന്റെയും സൂചനകളാണ്.
  • പ്രധാന വാതിനടിയിലെ വിള്ളലുകളും തകർന്ന ഉമ്മറപ്പടിയും പാമ്പുകളെ ക്ഷണിച്ചുവരുത്തുന്നു.
  • സ്വപ്നത്തിൽ ആവർത്തിച്ച് പാമ്പിനെ കാണുകയോ വേനൽകാലത്ത് മുറ്റത്ത് പാമ്പിനെ കാണുകയോ ചെയ്താൽ പിതൃദോഷത്തിന്റെയോ സർപ്പദോഷത്തിന്റെയോ സൂചനയോ ആണെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നു.
  • വീടിന്റെ വടക്ക് - കിഴക്ക് മൂല എപ്പോഴും വ‌ൃത്തിയായി സൂക്ഷിക്കുക. ഇത് രാഹുവിന്റെ പ്രതികൂല ഫലങ്ങൾ അകറ്റുന്നു.
  • വീടിന്റെ പ്രധാന കവാടത്തിനരികിലോ പൂന്തോട്ടത്തിലോ സർപ്പഗന്ധിയോ നാരങ്ങാപ്പുല്ലോ നടുന്നത് പാമ്പിനെ അകറ്റും.
  • വീട്ടിൽ പതിവായി ചന്ദനത്തിരി കത്തിക്കുക.
  • മഹാമൃത്യു‌ഞ്ജയ മന്ത്രം ജപിക്കുന്നതും ശിവ ചാലിസ ചൊല്ലുന്നതും പാമ്പുകൾ മൂലമുള്ള ദോഷഫലങ്ങളെ അകറ്റും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VASTU, SNAKES, SNAKES AND VASTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL