
ചേർത്തല:കളവംകോടം കരപ്പുറം മിഷൻ യു.പി സ്‌കൂളിന്റെ നേതൃത്വത്തിൽ വയലാർ കാവ്യാഞ്ജലി നടന്നു.ചേർത്തല ഉപജില്ലയിലെ ഹൈസ്‌കൂൾ തലംവരെയുള്ള വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി വയലാർ കവിതകളുടേയും ചലച്ചിത്രഗാനങ്ങളുടെയും ആലാപന മത്സരങ്ങളാണ് കാവ്യാഞ്ജലിയിൽ നടന്നത്.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് കാവ്യാഞ്ജലി ഉദ്ഘാടനം ചെയ്തു.അഡ്വ.സി.കെ.ഷാജിമോഹൻ അദ്ധ്യക്ഷനായി.എച്ച്.എം പി.എസ്.സന്ധ്യ,ഗ്രാമപഞ്ചായത്തംഗങ്ങളായ ദീപക്.ബി.ദാസ്,ലാലിസരസ്വതി,ലിഷിന പ്രസാദ്,കെ.ജി.അജിത്ത്,സ്റ്റാഫ് സെക്രട്ടറി ലിൻസി മേരിപോൾ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |