SignIn
Kerala Kaumudi Online
Saturday, 24 October 2026 2.53 AM IST

ചിത്രകാരൻ മോപ്പസാങ് വാലത്ത് നിര്യാതനായി

READ ENGLISH VERSION
moppasang

കൊച്ചി: പ്രശസ്ത ചിത്രകാരൻ എറണാകുളം ചേരാനല്ലൂർ വാലത്ത് വീട്ടിൽ മോപ്പസാങ് വാലത്ത് ( 68 ) നിര്യാതനായി. ന്യൂമോണിയ ബാധിതനായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. പ്രശസ്ത ചരിത്രകാരൻ പരേതനായ വി.വി.കെ. വാലത്തി​ന്റെ മകനാണ്.

കോട്ടയത്ത് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ പബ്ളി​ക്കേഷൻ മാനേജരായി​രുന്ന മോപ്പസാങ് കോട്ടയം പുത്തനങ്ങാടി ഐശ്വര്യ ഗാർഡൻസിലായിരുന്നു താമസം. ഇന്നു രാവി​ലെ 9.30 മുതൽ 10.30 വരെ കോട്ടയം ഡി​.സി കി​ഴക്കേമുറി​ ഇടത്തി​ൽ ഭൗതികദേഹം പൊതുദർശനത്തിനു വയ്‌ക്കും. സംസ്‌കാരം 2.30ന് കോട്ടയം മുട്ടമ്പലം ശ്മശാനത്തി​ൽ.

ഭാര്യ: മിനി (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: വാൻഗോഗ് (ഡിജിറ്റൽ ചിത്രകാരൻ), ഏയ്ഞ്ചൽ പേൾ. മരുമകൻ: അഭയ് കൃഷ്ണൻ. അദ്ധ്യാപകനായ ഐൻസ്റ്റീൻ വാലത്തും സാഹിത്യകാരൻ സോക്രട്ടറീസ് വാലത്തും സഹോദരന്മാരാണ്.

ജലച്ചായ ചിത്രങ്ങളാൽ ഏറെ ആരാധകരെ സൃഷ്ടിച്ച കലാകാരനാണ് മോപ്പസാങ് വാലത്ത്. കൊച്ചി വിമാനത്താവളത്തിൽ വച്ചിട്ടുള്ള,​ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയാശാന്റെ നവരസ പരമ്പര കാൻവാസിലാക്കിയത് മോപ്പസാങാണ്. സാഹിത്യ അക്കാഡമിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചിട്ടുണ്ട്. അയ്യായിരത്തിലേറെ ചിത്രങ്ങൾ വരച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ERNAKULAM, MOPSANG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY