കൊട്ടാരക്കര: കശുഅണ്ടി വ്യവസായത്തെ സംരക്ഷിക്കാൻ വ്യവസായ വകുപ്പ് മുൻകൈയെടുക്കണമെന്ന് കശുഅണ്ടി വ്യവസായികളുടെ കൂട്ടായ്മയായ 'പാക്കിയ'യുടെ പ്രതിനിധി ദിലീപ് ഷാ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദിലീപ് ഷാ നയിക്കുന്ന കാൽനട സമരയാത്രയ്ക്ക് കൊട്ടാരക്കരയിൽ നൽകിയ സ്വീകരണത്തിന് ശേഷമാണ് ഇക്കാര്യം ഉന്നയിച്ചത്. കശുഅണ്ടി വ്യവസായികളുടെ പ്രശ്നങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറായി. എന്നാൽ അവിടെ ഉന്നയിച്ച വിഷയങ്ങൾക്കൊന്നും പരിഹാരമാകുന്നില്ല. വായ്പ നൽകിയ ബാങ്കുകൾ ജപ്തിയടക്കമുള്ള നടപടികളിലേക്ക് തിരിയുന്നു. ഇക്കാര്യത്തിൽ വ്യവസായ വകുപ്പിന്റെ ഇടപെടൽ ഉണ്ടാകണം. വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് കാൽനട സമരജാഥ നടത്തുന്നതെന്നും ദിലീപ് ഷാ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |