SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

കുണ്ടറയിൽ മൂന്ന് അപകടങ്ങൾ, രണ്ട് മരണം

കുണ്ടറ: ചിറ്റുമല പള്ളിമുക്ക് റോഡിൽ കന്നിമേൽ മുക്കിലും മുളവനയിലും ആറുമുറിക്കടയിലുമുണ്ടായ മൂന്ന് അപകടങ്ങളിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് ഗുരുതര പരിക്ക്.

തിങ്കളാഴ്ച രാത്രി ചിറ്റുമല പള്ളിമുക്ക് റോഡിൽ കന്നിമേൽ മുക്കിനു സമീപം നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് പെരുമ്പുഴ പുത്തൻപുര മാതാഭവനിൽ തോമസ് യോഹന്നാൻ (സനു-35) ആണ് മരിച്ചത്. ചിറ്റുമല ഭാഗത്തുനിന്ന് വന്ന കാറാണ് എതിരെ വന്ന സനുവിന്റെ ബൈക്കിൽ ഇടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: യോഹന്നാൻ. മാതാവ്: ഗ്രേസി. ഭാര്യ: മഹിമ. മകൾ: അന്നാതോമസ്.

കൊല്ലം തിരുമംഗലം ദേശീയപാതയിൽ ആറുമുറിക്കടയ്ക്കു സമീപം ഇന്നലെ പുലർച്ചെ 3ന് ഉണ്ടായ അപകടത്തിൽ മുക്കൂട് സന്ധ്യാ ഭവനിൽ ഗിരീഷ് കൃഷ്ണനാണ് (36) മരിച്ചത്. ഗിരീഷ് യാത്രചെയ്തിരുന്ന സ്​കൂട്ടറിൽ എതിരേ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. പെരുമ്പുഴയിൽ മൊബൈൽ ഫോൺ കട നടത്തുകയായിരുന്ന ഗിരീഷ്. കട അടച്ച് വീട്ടിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. അച്ഛൻ: ഗോപാലകൃഷ്ണൻ. അമ്മ: വസന്ത. സഹോദരങ്ങൾ: സന്ധ്യ, സൗമ്യ. ഇന്നലെ വൈകിട്ട് മൂന്നിന് മുളവന പള്ളിമുക്കിൽ രണ്ട് ബൈക്കുകളും കെ.എസ്.ആർ.ടി.സി. ബസും ഉൾപ്പെടെ അപകടത്തിൽപ്പെട്ടാണ് രണ്ട് പേർക്ക് പരിക്കേറ്റത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY