
എറണാകുളം വടുതലയിലെ HealED Clinic ലേക്ക് കയറിച്ചെല്ലുമ്പോൾ തന്നെ ഒരുതരം ശാന്തത മനസിനെ തഴുകും. പച്ചപ്പിൽ മൂടിയ പരിസരം, കായൽക്കാറ്റിന്റെ മൃദുസ്പർശം, സൗഹാർദ്ദപൂർണമായ സ്വീകരണം, ചികിത്സ എന്നതിലുപരി ഒരനുഭവമാണ് ഇവിടെ നമ്മളെ കാത്തിരിക്കുന്നത്. ഈ സവിശേഷ അന്തരീക്ഷത്തിന് പിന്നിലുള്ളത് ദീർഘദർശികളായ ഡോ.രാഹുൽ ലക്ഷ്മണും ഡോ.ലക്ഷ്മി രാഹുലും ആവിഷ്കരിച്ച സംയോജിത ചികിത്സാ ദർശനമാണ്. ഒരു ചികിത്സാരീതിയെയും തള്ളിക്കളയാതെ, ഓരോ വൈദ്യശാഖയിലുമുള്ള നന്മകൾ സമന്വയിപ്പിച്ചുള്ളതാണ് ഇവരുടെ സമീപനം. ശ്രദ്ധിക്കുന്നത് രോഗത്തെ മാത്രമല്ല; രോഗിയുടെ ജീവിതം, മനസ്, ശരീരം, ചുറ്റുപാട്, ചിന്താഗതികൾ എന്നിവയെയുമാണ്. ഇതെല്ലാം ചേർത്തുള്ളതാണ് ഇവിടുത്തെ ചികിത്സാരീതി. അതുകൊണ്ടുതന്നെ നിരവധി പേർക്ക് HealED ഒരു ക്ലിനിക്കല്ല, പ്രത്യാശയുടെയും സൗഖ്യത്തിന്റെയും നിറവാർന്ന ഇടമാണ്.
പ്രകൃതിയിലേക്കുള്ള
തിരിച്ചുവരവ്
“ശരീരത്തിന് സ്വയം സുഖപ്പെടാനുള്ള കഴിവുണ്ട്” എന്ന ഉറച്ച വിശ്വാസത്തിലാണ് HealEDന്റെ ചികിത്സാരീതി രൂപപ്പെട്ടിരിക്കുന്നത്. പ്രകൃതി, മനുഷ്യന് അനുഗ്രഹിച്ച് നൽകിയ പ്രതിരോധശേഷി, ജീവിതശൈലി, ഭക്ഷണക്രമം, മനഃശാന്തി, യോഗ, ആത്മീയത എന്നിവയെല്ലാം ഇവിടത്തെ സംയോജിത ചികിത്സയുടെ ഭാഗമാകുന്നു. ഇവിടെയെത്തുന്നവരുടെ ആരോഗ്യവും ആത്മവിശ്വാസവും വീണ്ടെടുക്കാൻ വിവിധ വൈദ്യശാഖകളിൽ പ്രാവീണ്യം നേടിയ ഒമ്പതംഗ ഡോക്ടർസംഘം പ്രവർത്തിക്കുന്നു. പല പ്രമുഖരും ചികിത്സയ്ക്ക് ശേഷം ഒരേയൊരു കാര്യമാണ് പറഞ്ഞത് “ഞാൻ സുഖപ്പെട്ടിരിക്കുന്നു.” എന്നാൽ ഡോ.രാഹുലും ഡോ.ലക്ഷ്മിയും അതിന് വിനയത്തോടെ മറുപടി നൽകും: “പ്രകൃതിയോടാണ് നന്ദി പറയേണ്ടത്. സുഖപ്പെടുത്തിയ കൈകൾ അതിന്റേതാണ്.”
ഒരു ചിന്തയിൽ നിന്ന്
ഒരു പ്രസ്ഥാനത്തിലേക്ക്
കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിയായിരിക്കെ, ഒരു ക്ലാസ് ഡോ.ലക്ഷ്മിയുടെ ചിന്താഗതിയെ മാറ്റിമറിച്ചു. പ്രശസ്ത മെഡിസിൻ പ്രൊഫസർ ഡോ.പി.സി. ഈശോ വിദ്യാർത്ഥികളോട് ചോദിച്ചു: “ലോകത്തിലെ എല്ലാ ഫാർമസ്യൂട്ടിക്കൽ മരുന്നുകളും കടലിലെറിഞ്ഞാൽ എന്ത് സംഭവിക്കും?” പല ഉത്തരങ്ങൾക്കൊടുവിൽ അദ്ദേഹം തന്നെയാണ് മറുപടി പറഞ്ഞത്: “ഒന്നും സംഭവിക്കില്ല. കടലിലെ സകല മത്സ്യങ്ങളും ചത്തുപൊങ്ങും.” ആ വാക്കുകൾ ലക്ഷ്മിയുടെ മനസിൽ വലിയ ചലനമുണ്ടാക്കി. ചികിത്സയെ പുസ്തകങ്ങൾക്കപ്പുറം മനസിലാക്കാനുള്ള അന്വേഷണത്തിലേക്ക് അത് നയിച്ചു. പിന്നീട് ഡോ.രാഹുലും ആ ചിന്തയിലേക്ക് ചേർന്നു. ഇരുവരും വിവിധ വൈദ്യശാസ്ത്രശാഖകൾ ആഴത്തിൽ പഠിച്ചു, ഗവേഷണം നടത്തി, നിരവധി ബിരുദങ്ങളും അംഗീകാരങ്ങളും നേടി. എന്നാൽ “വ്യത്യസ്തമായത് ചെയ്യണം” എന്ന ഉള്ളിലെ തീ ഒരിക്കലും കെടുത്തിയില്ല. അതാണ് പിന്നീട് HealED എന്ന ആശയത്തിന് ജന്മം നൽകിയത്.
നാനാത്വത്തിൽ ഏകത്വം
ഭാരതത്തിന്റെ ആത്മാവ് നാനാത്വത്തിലെ ഏകത്വമാണെങ്കിൽ, HealED അതിന്റെ വൈദ്യരൂപമാണ്. മോഡേൺ മെഡിസിൻ, ഫംഗ്ഷണൽ മെഡിസിൻ, നാനോമെഡിസിൻ, ന്യൂട്രീഷ്യണൽ മെഡിസിൻ, നേച്വറൽ മെഡിസിൻ, ആയുർവേദം, സിദ്ധ, മർമ്മ, യോഗ മെഡിസിൻ, ബിഹേവിയറൽ മെഡിസിൻ, സ്പോർട്സ് മെഡിസിൻ തുടങ്ങി നിരവധി ചികിത്സാരീതികൾ ഇവിടെ കൈകോർക്കുന്നു. ഇവരുടെ വിശ്വാസം ലളിതമാണ്. രോഗം മാറിയാൽ മാത്രം പോര; അതിന്റെ വേരും കണ്ടെത്തി അതിനെയും പിഴുതെടുക്കണം. ശരീരം പറയുന്നതും മനസ് മറയ്ക്കുന്നതും ജീവിതശൈലി സൃഷ്ടിക്കുന്നതും ഒരുമിച്ച് മനസിലാക്കണം. അതുകൊണ്ടുതന്നെ ഓരോരുത്തർക്കും വ്യക്തിഗത ചികിത്സയാണ് ഇവിടെ നൽകുന്നത്. ഓരോ ശരീരത്തിനും വ്യത്യസ്തമായ മെറ്റബോളിസമുള്ളതിനാൽ, ചികിത്സയും ഭക്ഷണക്രമവും ജീവിതശൈലിയും അതിനനുസരിച്ചാണ് രൂപപ്പെടുത്തുന്നത്. പലപ്പോഴും ഭക്ഷണം തന്നെയാണ് ഇവിടെ പ്രധാന മരുന്ന്. HealED-ന്റെ സംയോജിത ചികിത്സാ സമീപനത്തെ നിരവധി പ്രമുഖർ പ്രശംസിച്ചിട്ടുണ്ട്.
സമഗ്രമായ ആരോഗ്യ പരിപാലന രീതി കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തത്തോടെ സംയോജിത വെെദ്യശാസ്ത്രത്തെ ഞങ്ങളും അംഗീകരിച്ചു. ഇതിലൂടെ പാരമ്പര്യ, ആധുനിക ചികിത്സാ രീതികളെ സമീകരിക്കാനാകും. ഇക്കാര്യത്തിൽ രാജ്യാന്തര തലത്തിലുള്ള പങ്കാളിത്ത പ്രവർത്തനത്തിനും അംഗീകാരം നൽകി.
-മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബായ് ഭരണാധികാരി
മൂന്നര വർഷത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഹീൽഡ് എന്നെ എത്തിച്ചത് വലിയൊരു ആശ്വാസത്തിലേക്കാണ്. യഥാർത്ഥ രോഗം തിരിച്ചറിഞ്ഞ് ഡോ.രാഹുലും ഡോ.ലക്ഷ്മിയും നൽകിയത് വെറും ചികിത്സയല്ല, ജീവനും ആത്മവിശ്വാസവുമാണ്.
-ടി.കെ രാജീവ്കുമാർ
സംവിധായകൻ
പല മരുന്നുകളുടെയും പ്രാധാന്യം മനസിലാക്കി അതിനെയെല്ലാം വേണ്ടവിധം ഉപയോഗിക്കുന്ന രീതിയാണ് സംയോജിത ചികിത്സാ രീതി. ഇത് തീർച്ചയായും പ്രയോജനം ചെയ്യും. ഞാനതിന് അനുഭവസ്ഥനാണ്.
-എസ്.എൻ. സ്വാമി
സംവിധായകൻ,
തിരക്കഥാകൃത്ത്
ഇന്നത്തെ സാഹചര്യത്തിൽ ഡോ. രാഹുലും ലക്ഷ്മിയും HealEDൽ ആവിഷ്കരിച്ച സംയോജിത ചികിത്സാരീതി വളരെ പ്രസക്തമാണ്. ഞാനിവിടെ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ട്.
ഡോ എസ്. സോമനാഥ്
ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |