
പത്തനംതിട്ട: സംസ്ഥാനത്തെ നദികളിൽ അടിഞ്ഞുകൂടിയ പ്രളയമണ്ണ് നീക്കം ചെയ്യുന്ന ജോലികൾ ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മാദ്ധ്യമങ്ങളോടു പറഞ്ഞു. ഇതിന് ഏറ്റവും പ്രാധാന്യം നൽകുന്നത് പത്തനംതിട്ടയിലാണ്. പമ്പ ഉൾപ്പെടെ പുഴകളുടെ ആഴം കുറഞ്ഞിട്ടുണ്ട്. വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാതായി. ചെറിയ മഴ പെയ്താൽപ്പോലും വെള്ളം കയറുന്നു. 2018ലെയും 19ലെയും പ്രളയമണ്ണ് നീക്കാൻ നടപടി സ്വീകരിക്കാതിരുന്നതിന്റെ പ്രശ്നങ്ങളാണ് അനുഭവിക്കുന്നത്.
വെള്ളം കയറിയ വീടുകൾ വൃത്തിയാക്കാൻ 10,000 രൂപ നൽകും. കാലാവസ്ഥ പ്രവചനത്തിനുള്ള സംവിധാനങ്ങൾ കാര്യക്ഷമമാക്കും. പൈലറ്റ് പ്രോജക്ട് പത്തനംതിട്ടയിൽ നടപ്പാക്കും. രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമെങ്കിൽ ഹെലികോപ്ടറുകൾ ഉപയോഗിക്കും. 150ന് മുകളിൽ ആളുകളുള്ള ദുരിതാശ്വാസ ക്യാമ്പുകൾ രണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |