SignIn
Kerala Kaumudi Online
Monday, 28 September 2026 1.17 AM IST

ഹോട്ടൽ ഭക്ഷണ വില കുറയ്ക്കണം 

hotel-food

പാചകവാതക വിലയിൽ എണ്ണ കമ്പനികൾ കുറവ് വരുത്തിയെങ്കിലും വർദ്ധിപ്പിച്ച വിലയിൽ കുറവ് വരുത്താൻ പല ഹോട്ടൽ, റസ്റ്റോറന്റ് ബേക്കറി ഉടമകളും തയ്യാറായിട്ടില്ല. പലയിടത്തും തോന്നുംപടിയാണ് വില ഈടാക്കുന്നത്. 80 രൂപ വിലയായിരുന്ന ഊണിന് 150 രൂപ വരെ ഈടാക്കുന്നു. പഞ്ചസാര വില ഉയർന്നു എന്ന കാരണത്താൽ ചായയ്ക്കും കാപ്പിക്കും ശീതള പാനീയങ്ങൾക്കും വിലയിൽ വൻവർദ്ധനവ് വരുത്തി. എന്നാൽ പഞ്ചസാര ഉപയോഗിക്കാതെ തയ്യാറാക്കുന്ന ചായയ്ക്കും കാപ്പിക്കും ശീതള പാനീയങ്ങൾക്കും വിലയിൽ കുറവില്ല. ഇത് അനീതിയാണ്. തോന്നും പോലെ വില ഈടാക്കുന്നവർക്കെതിരെ ഭക്ഷ്യവകുപ്പ് കർശന നടപടി സ്വീകരിക്കണം.


-റോയി വർഗീസ് ഇലവുങ്കൽ
മുണ്ടിയപ്പള്ളി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LETTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION