SignIn
Kerala Kaumudi Online
Monday, 28 September 2026 1.17 AM IST

ഫ്ളക്സ് ബോർഡുകൾ നീക്കണം

a

ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം കഴിഞ്ഞ് വിജയികൾ കപ്പുമായി നാട്ടിൽ ചെന്നിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നിട്ടും നമ്മുടെ നാട്ടിൽ ഇപ്പോഴും ഫുട്ബാളിന്റെ കൂറ്റൻ ഫ്ളക്സ് ബോർഡുകൾ നീക്കിയിട്ടില്ല. ഇത്തരം ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചവരെ പിന്നീട് ആ വഴിക്ക് കാണാനേയില്ല. ഇഷ്ട ടീം വിജയിക്കാത്തതിനാലാകാം. ഈ ബോർഡുകൾ യാത്രക്കാർക്ക് ഭീഷണിയാണ്. കാറ്റടിക്കുമ്പോൾ ഏതു നിമിഷവും മറിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. ഈ ഫ്ളക്സ് ബോർഡുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിൽ എത്രയും വേഗം നീക്കണം.

-എ.വി.ജോർജ് എഴിക്കാത്ത്,

തിരുവല്ല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LETTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION