SignIn
Kerala Kaumudi Online
Thursday, 22 October 2026 5.42 PM IST

ലക്ഷ്യം മൂന്നാം ഇടതു സർക്കാർ, ജനം ഫുൾ മാർക്കിടും

mv-govindhan

@ കേന്ദ്രത്തിലേത് ഫാസിസ്റ്റ് സർക്കാരല്ല. പക്ഷേ, ഫാസിസത്തിലേക്കാണ് ബി.ജെ.പിയുടെ യാത്ര. അതിന് തടയിടണം
@ മൂന്നാം ഇടതു സർക്കാരിന്റെ കാര്യത്തിൽ സംശയമില്ല
@ യു.ഡി.എഫിൽ മുഖ്യമന്ത്രിയാവാൻ കുഞ്ഞാലിക്കുട്ടിവരെ
@ 20 വർഷംകൊണ്ട് കേരളം വികസിത- അർദ്ധവികസിത രാജ്യങ്ങളിലെ ജീവിത നിലവാരത്തിലേക്ക്
@ ബ്രൂവറിയിലു കിഫ്ബി ടോളിലും പാർട്ടി നിലപാടെടുത്തിട്ടില്ല
@ തരൂരിനെപ്പോലുള്ളവർ സത്യം പറയുമ്പോൾ അതിന് ലോക ശ്രദ്ധയുണ്ട്

സി.പി.എം ജില്ലാ സമ്മേളനങ്ങളും പൂർത്തിയായി. ഇനി മാർച്ച് ആറുമുതൽ ഒമ്പതുവരെ സംസ്ഥാന സമ്മേളനം കൊല്ലത്ത്. യോജിപ്പുകളും വിയോജിപ്പുകളും നേതൃത്വത്തിനെതിരെ പ്രകടനങ്ങളുമൊക്കെയായി അവസാനിച്ച ബ്രാഞ്ചുമുതൽ ജില്ല വരെയുള്ള സമ്മേളനങ്ങൾക്കൊടുവിൽ സംസ്ഥാന സമ്മേളനത്തിലേക്ക് നീങ്ങുമ്പോൾ വിവിധ വിഷയങ്ങളിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു

?​ ബ്രാഞ്ചു മുതൽ ജില്ല വരെ സമ്മേളനങ്ങൾ കഴിഞ്ഞു, ഇനി സംസ്ഥാന സമ്മേളനം, എന്താണ് ലക്ഷ്യം.

 മൂന്നാം ഇടതു സർക്കാർ എന്നത് സങ്കല്പമല്ല, യാഥാർത്ഥ്യമാണ്. കെ.പി.സി.സി മുൻ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രനും കോൺഗ്രസിന്റെ ലോക മുഖമായ ശശിതരൂരും വരെ അത്തരമൊരു സാഹചര്യത്തെക്കുറിച്ച് വിശദീകരിച്ചു കഴിഞ്ഞു. അവരവിടെ ആരാകണം മുഖ്യമന്ത്രിയെന്ന് ചർച്ച നടത്തുമ്പോൾ എന്താകണം കേരളമെന്ന ചർച്ചയിലാണ് എൽ.ഡി.എഫും സർക്കാരും സി.പി.എമ്മും. രണ്ട് ടേമിൽ ഭരണമില്ലാതായതോടെ ലീഗിനു വരെ വിറളിപിടിച്ചു. കുഞ്ഞാലിക്കുട്ടിയും ഇപ്പോൾ മുഖ്യമന്ത്രിമാരുടെ ലിസ്റ്റിലുണ്ട്. പിന്നെ ചെന്നിത്തല, വേണുഗോപാൽ, സതീശൻ, സുധാകരൻ, തരൂർ... പട്ടിക അങ്ങനെ നീളുന്നു. സി.പി.എം പാർട്ടി സമ്മളനം ചർച്ച ചെയ്യുന്നത് ആരാകണം മുഖ്യമന്ത്രിയെന്നല്ല,​ വരുന്ന 20 വർഷംകൊണ്ട് കേരളത്തിലെ ജനജീവിതം വികസിത- അർദ്ധവികിസത രാജ്യങ്ങളിലെ ജീവിതനിലവാരത്തിലേക്ക് ഉയർത്തുന്നതിനെക്കുറിച്ചാണ്.

?​ പാർട്ടി സമ്മേളനങ്ങളിലുടനീളം വലിയ വിമർശനമാണ് നേതൃത്വത്തെക്കുറിച്ചും സർക്കാരിനെക്കുറിച്ചും ഉയർന്നത്...

 അതെല്ലാം നിങ്ങൾ മാദ്ധ്യമങ്ങൾ ഉണ്ടാക്കുന്നതാണ്. രണ്ടാം ഇടതു സർക്കാർ കേരളത്തിൽ വരുമെന്ന് ഇവിടുത്തെ ഏതെങ്കിലും മാദ്ധ്യമങ്ങൾ പറഞ്ഞിരുന്നോ?​ വന്നില്ലേ! ഇതേ അവസ്ഥയാണ് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സംഭവിക്കുന്നത്. കേരള ജനതയാണ് ഞങ്ങൾക്കു മുന്നിലുള്ളത്. 38,​000 ബ്രാഞ്ച് സമ്മേളനങ്ങൾ, 2444 ലോക്കൽ, 280 ഏരിയ, 14 ജില്ലാ സമ്മേളനങ്ങൾ... അവിടെയൊന്നും ഒരു പൊട്ടിത്തെറിയും ഉണ്ടായിട്ടില്ല. പിന്നെ സി.പി.എം സമ്മേളനം നടത്തുന്നത് സ്വയം വിമർശനത്തിനും നവീകരണത്തിനുമായാണ്. അപ്പോൾ ചർച്ചകളും വിമർശനങ്ങളും ഉണ്ടാവും. അതൊരു നവീകരണ പ്രക്രിയയാണ്. അല്ലാതെ മറ്റു പാർട്ടികളെപ്പോലെ ചർച്ചകളില്ലാതെ ഭാരവാഹികളെ കെട്ടിയിറക്കുന്ന പാർട്ടിയല്ല സി.പി.എം.

?​​​ ​പാ​ർ​ട്ടി​യി​ലെ​ ​പ്രാ​യ​പ​രി​ധി​ ​പി​ണ​റാ​യി​ക്ക് ​ബാ​ധ​ക​മാ​ണോ.
​ ​പ്രാ​യ​പ​രി​ധി​ ​എ​ല്ലാ​വ​ർ​ക്കും​ ​ബാ​ധ​ക​മാ​ണ്.​ ​പ​ക്ഷേ,​​​ ​സ​വി​ശേ​ഷ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പി​ണ​റാ​യി​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ഇ​ള​വു​ണ്ട്.​ ​രാ​ജ്യ​ത്ത് ​ഇ​ന്ന് ​ഇ​ട​തു​പ​ക്ഷ​ ​സ​ർ​ക്കാ​രു​ള്ള​ത് ​കേ​ര​ള​ത്തി​ൽ​ ​മാ​ത്ര​മാ​ണ്.​ ​അ​ത് ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​ക​രു​ത്തു​റ്റ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ്.​ ​അ​തു​കൊ​ണ്ട് ​കേ​ര​ള​ത്തി​ലെ​ ​പാ​ർ​ട്ടി​യി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ഇ​ള​വ് ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​അ​ത് ​പി.​ബി​ ​തീ​രു​മാ​ന​മാ​ണ്.​ ​അ​ടു​ത്ത​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സാ​ണ് ​മ​റ്റു​ ​കാ​ര്യ​ങ്ങ​ൾ​ ​തീ​രു​മാ​നി​ക്കു​ക.​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​അ​ത് ​എ​ങ്ങ​നെ​യും​ ​വ്യാ​ഖ്യാ​നി​ക്കാം.

?​ ശശി തരൂരാണ് ഇന്ന് കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസിന്റെ പ്രധാന ചർച്ച. തരൂരിന് സി.പി.എമ്മിലേക്ക് ക്ഷണമുണ്ടോ.

 തരൂർ ഒരു സത്യം പറഞ്ഞുപോയതിന്റെ പേരിലാണ് വേട്ടയാടൽ. കേരളത്തിലെ പ്രതിപക്ഷം നിരന്തരം നുണകൾ പടച്ചുവിടുമ്പോൾ കേരളത്തിലുണ്ടായ വികസന മുന്നേറ്റത്തെക്കുറിച്ച് അദ്ദേഹം നല്ല വാക്കുകൾ പറഞ്ഞു. അദ്ദേഹത്തിന്റെ ലേഖനങ്ങളോ അഭിമുഖങ്ങളോ വന്നത് പാർട്ടി പത്രത്തിലല്ല. തരൂരിനെപ്പോലെ ലോകം അറിയുന്ന വാക്കുകളെ സി.പി.എം സ്വാഗതം ചെയ്യുന്നു. അത് പാർട്ടിയിലേക്കുള്ള സ്വാഗതമല്ല. അത്തരമൊരു ചർച്ചയും നടന്നിട്ടില്ല.

?​ ബി.ജെ.പി സർക്കാർ ഫാസിസ്റ്റാണോ എന്നതാണ് പുതിയ ചർച്ച.

 ഫാസിസം എന്താണെന്ന് ശരിയായ അർഥത്തിൽ മനസിലാക്കാത്തവർ പടച്ചുവിടുന്നതാണ് അത്തരം വാർത്തകൾ. സി.പി.എം ഒരുകാലത്തും ഇന്ത്യയിലെ ഭരണകൂടം ഫാസിസമാണെന്ന് പറഞ്ഞിട്ടില്ല. ഹിറ്റ്‌ലറും മുസോളിനിയുമാണ് ലോകത്തെ ഫാസിസ്റ്റ് മാതൃകകൾ. എന്നാൽ ഫാസിസ്റ്റ് സ്വഭാവമുള്ള ആർ.എസ്.എസ് നേതൃത്വം നൽകുന്ന ബി.ജെ.പി സർക്കാർ ഫാസിസത്തിലേക്കുള്ള പാതയിലാണ്. ഇങ്ങനെ പോയാൽ നാളെ അത് ഫാസിസമാകും. സി.പി.എമ്മിനെ സംബന്ധിച്ച് ഇപ്പോഴും മുഖ്യശത്രു ബി.ജെ.പിയാണ്. ആർ.എസ്.എസിനോടും അവരാൽ നയിക്കപ്പെടുന്ന ബി.ജെ.പി സർക്കാരിനോടും കാലങ്ങളായുള്ള നയത്തിൽ ഒരു മാറ്റവും വന്നിട്ടില്ല.

?​ നിയോ ഫാസിസ്റ്റ് സർക്കാരെന്നാണ് കഴിഞ്ഞ ദിവസം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ വിശേഷിപ്പിച്ചത്.

 അതൊന്നും പാർട്ടി നിലപാടല്ല. അദ്ദേഹം എന്താണ് പ്രസംഗിച്ചതെന്ന് എനിക്കറിയില്ല. നിയോഫാസിസ്റ്റ്,​ ക്ലാസിക്കൽ ഫാസിസ്റ്റ് എന്നൊന്നും പറയാനാകില്ല. പക്ഷെ,​ അവർ ഫാസിസത്തിലേക്കുള്ള യാത്രയിലാണ്. അത് രാജ്യത്തെ മതേതരശക്തികൾ ഒന്നിച്ചു നേരിടണം. പാർട്ടി അംഗങ്ങളിലേക്ക് വിതരണം ചെയ്ത രേഖയെ വ്യാഖ്യാനിച്ച് ഇല്ലാ കഥകളിറക്കരുത്. അടിയന്തരാവസ്ഥയെപ്പോലും അർദ്ധഫാസിസമെന്നാണ് പാർട്ടി വിലയിരുത്തിയത്.

?​ സി.പി.ഐ തർക്കമില്ലാതെ പറയുന്നുണ്ടല്ലോ,​ ബി.ജെ.പിയുടേത് ഫാസിസ്റ്റ് സർക്കാരാണെന്ന്....

 ഓരോ പാർട്ടിക്കും അവരുടേതായ അഭിപ്രായമുണ്ടാകും. സി.പി.എമ്മിന്റേതാണ് ഞാൻ പറഞ്ഞത്.

?​ ബ്രൂവറി, കിഫ്ബി റോഡുകളിലെ ടോൾ, പി.പി. ദിവ്യ കേസ്, ഇ.പിയുടെ പുസ്തകം, എം.വി. ജയരാജന്റെ കോടതി അലക്ഷ്യ പരാമർശം, ആശാ വർക്കർമാരുടെ സമരം.... നിരവധിയായ പ്രശ്‌നങ്ങളാണല്ലോ സമ്മേളനകാലത്ത് ഉയരുന്നത്...

 ഇതൊന്നും ചർച്ച ചെയ്യാനല്ല പാർട്ടി സംസ്ഥാന സമ്മേളനം നടത്തുന്നത്. നവകേരള സൃഷ്ടിയാണ് പ്രധാനം. കോടികളുടെ നിക്ഷേപമാണ് രാഷ്ട്രീയമില്ലാതെ കേരളത്തിലേക്ക് വരാനിരിക്കുന്നത്. രണ്ടാം പിണറായി സർക്കാർ ലക്ഷ്യമിട്ടത് പുതിയ തലമുറയുടെ പ്രശ്‌നങ്ങളാണ്. കേരളത്തിന്റെ വ്യവസായ അന്തരീക്ഷം മാറിയിട്ടുണ്ടെന്നതിൽ പ്രതിപക്ഷ നേതാവിനു പോലുമില്ല തർക്കം. പുതിയ സംരംഭങ്ങളിലൂടെ തൊഴിൽ നൽകാനായത് പത്തുലക്ഷം പേർക്കാണ്. കെ- ഡിസ്‌ക്, നോളജ് എക്കോണമി തുടങ്ങിയവ വഴി 10ലക്ഷം പേർക്കു കൂടി തൊഴിലവസരം നൽകാൻ പോവുകയാണ്. ശശി തരൂരടക്കമുള്ള കോൺഗ്രസുകാർവരെ സമ്മതിക്കുന്നത് അതാണ്. കേരളം മാറുന്നുണ്ടെന്നത് ഇപ്പോൾ മറച്ചുവയ്ക്കാനാവില്ല.

?​ ഇടതു സർക്കാരിന് സി.പി.എം എത്ര മാർക്കിടും.

 സി.പി.എം മാർക്കിട്ടിട്ടല്ലല്ലോ ചരിത്രത്തിൽ ആദ്യമായി ഒരു ഭരണത്തുടർച്ചയുണ്ടായത്. അപ്പോൾ ജനങ്ങൾ ഇത്തവണയും മാർക്കിടും. അത് ഫുൾമാർക്ക് ആയിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MV GOVINDHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION