തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടിൽ പങ്കില്ലെന്ന് മിൽമ. നെയ്യിൽ ഗുണനിലവാര പ്രശ്‌നമുണ്ടെന്ന് ദേവസ്വം ബോർഡ് ഉന്നയിച്ചിട്ടില്ലെന്നും മിൽമ ചെയർമാൻ കെ എസ് മണി പ്രതികരിച്ചു. വിവാദം ബ്രാൻഡിന് ദോഷമുണ്ടാക്കി. ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മിൽമ പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മിൽമയിൽ നിന്ന് കയറ്റിവിട്ട ശുദ്ധമായ നെയ്യ് മാറ്റി തമിഴ്‌നാട്ടിൽ നിന്നുള്ള വിലയും നിലവാരവും കുറഞ്ഞ നെയ്യ് പാക്കറ്റിലാക്കി ശബരിമലയിൽ എത്തിച്ചുവെന്നതാണ് വിവാദം. മുൻ സീസണിലാണ് ഇത് നടന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ നേരത്തേ പ്രതികരിച്ചിരുന്നു. 1.67 ലക്ഷം ലിറ്റർ നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിയതായും ഇതിലൂടെ മിൽമയ്‌ക്ക് 85 ലക്ഷം രൂപയ്‌ക്കധികം നഷ്‌ടമുണ്ടായെന്നുമാണ് റിപ്പോർട്ട്.
ഈ വർഷത്തെ അരവണ നിർമാണത്തിനായി പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ല എന്ന് തീരുമാനിച്ചതായി ജയകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ആവശ്യത്തിലധികം നെയ്യ് ഭക്തർ ശബരിമലയിൽ കൊണ്ടുവരുന്നുണ്ട്. അതിനാലാണ് പുറത്തുനിന്ന് വാങ്ങേണ്ടെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Milma has denied involvement in the Sabarimala ghee irregularity, stating the Devaswom Board never raised quality concerns. Chairman K.S. Mani confirmed Milma's full cooperation with investigations, noting the controversy harmed their brand. The scandal involves allegations of replacing Milma's pure ghee with cheaper Tamil Nadu ghee last season, reportedly costing Milma over 85 lakh rupees.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |