SignIn
Kerala Kaumudi Online
Monday, 02 November 2026 11.59 AM IST

സ്വർണക്കടത്ത് കേസിൽ പ്രതിയായ നടിക്ക് ക്ഷേത്രത്തിൽ വിഐപി ദർശനം; പൊലീസ് സുരക്ഷ, വൻ വിമർശനം

ranya-rao
രന്യ റാവു

ബംഗളൂരു: സ്വർണം കടത്തിയ കേസിൽ പിടിയിലായ നടി രന്യ റാവുവിന് ക്ഷേത്രത്തിൽ വിഐപി ദർശനം ഒരുക്കിയത് വിവാദമാകുന്നു. ഒക്‌ടോബർ 31നാണ് കർണാടകയിലെ ഹാസൻ ജില്ലയിലുള്ള ഹാസനാംബ ക്ഷേത്രത്തിൽ രന്യയും കുടുംബവുമെത്തിയത്. രണ്ടാനച്ഛനായ വിരമിച്ച ഡിജിപി കെ.രാമചന്ദ്ര റാവുവും ഒപ്പമുണ്ടായിരുന്നു. മുൻ ഡിജിപിയെന്ന നിലയിൽ രാമചന്ദ്ര റാവുവിന് അനുവദിച്ചിട്ടുള്ള ഔദ്യോഗിക വാഹനത്തിലാണ് നടിയെത്തിയതെന്ന റിപ്പോർട്ടുമുണ്ട്.

പൊലീസ് സംരക്ഷണത്തിലാണ് നടിയും കുടുംബവും ക്ഷേത്രദർശനം നടത്തിയത്. സംഭവത്തിൽ കർണാടക സർക്കാരിനെ വിമർശിച്ച് ബിജെപിയും രംഗത്തെത്തി. വസ്ത്രത്തിലും ബെൽറ്റിലും ഒളിപ്പിച്ച് കോടികളുടെ സ്വർണം കടത്തിയ കേസിൽ പിടിയിലായ രന്യ റാവുവിന് റവന്യൂ ഇന്റലിജൻസ് 102 കോടി രൂപ പിഴ ചുമത്തിയിരുന്നു.

2025 മാർച്ചിലാണ് 12.56 കോടി രൂപയുടെ സ്വർണവുമായി രന്യ പിടിയിലാവുന്നത്. വിമാനത്താവളത്തിൽ പൊലീസ് അകമ്പടിയോടെ സുരക്ഷാപരിശോധന മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വസ്ത്രത്തിൽ നിന്നടക്കം സ്വർണം കണ്ടെടുത്തു. രന്യയുടെ വീട്ടിൽ നിന്ന് 2.06 കോടിയുടെ കറൻസികളും 2.67 കോടിയുടെ സ്വർണവും പിടിച്ചെടുത്തിരുന്നു. ആദ്യഭാര്യ അപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് രാമചന്ദ്രറാവു ചിക്കമംഗളൂരു സ്വദേശിനിയെ പുനർവിവാഹം ചെയ്തത്. ഇവരുടെ മകളാണ് രന്യ.


English Summary

Actress Ranya Rao, accused in a major gold smuggling case, sparked controversy after receiving VIP darshan at Hassanamba Temple in Karnataka on October 31. She visited with her family and retired DGP stepfather K. Ramachandra Rao, reportedly using an official vehicle and police escort. The BJP criticised the Karnataka government over the special treatment.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RANYA RAO VIP DARSHAN, HASSANAMBA TEMPLE CONTROVERSY, RANYA RAO GOLD SMUGGLING CASE, RANYA RAO K RAMACHANDRA RAO, RANYA RAO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360