SignIn
Kerala Kaumudi Online
Saturday, 23 May 2026 6.13 PM IST

കേരളത്തിലുണ്ട് ഉറുമ്പുകൾക്കായൊരു ക്ഷേത്രം; ഉറുമ്പിന്റെ ശല്യം അകറ്റാം, ഐതിഹ്യം ഇങ്ങനെ

urumbachan-kottam

നിരവധി ക്ഷേത്രങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഉറുമ്പിനെ ആരാധിക്കുന്ന ക്ഷേത്രത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ ഒരു ക്ഷേത്രം ഉണ്ട്. ഇത് സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ്. കണ്ണൂരിൽ തോട്ടട കിഴുന്നപ്പാറ റൂട്ടിൽ കുറ്റിക്കകം പ്രദേശത്താണ് ശ്രീ ഉറുമ്പച്ചൻ കോട്ടം നിലക്കൊള്ളുന്നത്.

ഉറുമ്പച്ചൻ ക്ഷേത്രം അഥവാ ഉറുമ്പച്ചൻ ഗുരുസ്ഥാനം. ഒരു ക്ഷേത്രത്തിന്റെ രൂപ-ഭാവങ്ങളൊന്നുമില്ല ഈ ക്ഷേത്രത്തിന്. മുടങ്ങാതെ പൂജയുണ്ട്. ഉയർത്തിക്കെട്ടിയ ഒരു തറ മാത്രമാണ് ഈ ക്ഷേത്രം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ണൂർ- തലശ്ശേരി ഹൈവേയിലൂടെ 8.5 കി. മീ. സഞ്ചരിച്ചാൽ തോട്ടടയിലെത്തിച്ചേരാം. ഉദയമംഗലം ഗണപതി ക്ഷേത്രത്തിന്റെ ആരൂഢ സ്ഥാനമാണ് ഈ ക്ഷേത്രം.

ഐതിഹ്യം

നാലു നൂറ്റാണ്ടുകൾക്കുമുമ്പ് ഗണപതി ക്ഷേത്രം പണിയാൻ ഇവിടെ കുറ്റിയടിച്ചിരുന്നു. പിറ്റേന്നു നോക്കിയപ്പോൾ കുറ്റിയുടെ സ്ഥാനത്ത് ഉറുമ്പിൻ കൂട് കാണുകയും. കുറ്റി കുറച്ചു ദൂരെ മാറി കാണുകയും ചെയ്തു. കുറ്റി കണ്ടെത്തിയ പുതിയ സ്ഥലത്ത് ഗണപതി ക്ഷേത്രം പണിയുകയും ആദ്യം കുറ്റി അടിച്ച സ്ഥലത്ത് തറ അൽപ്പം ഉയർത്തിക്കെട്ടി ഉറുമ്പിന് പൂജ തുടങ്ങുകയും ചെയ്തു. ഉയർത്തിക്കെട്ടിയ ഈ തറയാണ് ഉറുമ്പച്ചൻ കോട്ടം എന്ന പേരിൽ അറിയപ്പെടുന്നത്.

പൂജ

ഉദയമംഗലംക്ഷേത്രത്തിൽ പൂജനടക്കുമ്പോൾ എല്ലാ മാസവും ആദ്യം നിവേദ്യം നൽകുന്നത് ഉറുമ്പുകൾക്കാണ്. ഇവിടെ പൂജ ചെയ്ത ശേഷമാണ് ക്ഷേത്രത്തിൽ പൂജ ചെയ്യുന്നത്. സുബ്രഹ്മണ്യന്റെ ചൈതന്യം ഇവിടെ ഉണ്ടെന്ന വിശ്വാസത്തിൽ ദിവസവും വിളക്കു വെക്കുന്നുണ്ട്. വിശ്വാസികൾ കൊണ്ടു വരുന്ന നാളികേരം ഉടച്ച് വെള്ളം തറയിലൊഴുക്കുന്നതാണ് വഴിപാട്. ഇങ്ങനെ ചെയ്താൽ ഉറുമ്പിൻ ശല്യം ഉണ്ടാകില്ല എന്നാണ് വിശ്വാസം. വൃശ്ചിക മാസത്തിലെ കാർത്തിക നാളിൽ ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TEMPLE, URUMBACHAN KOTTAM, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL