SignIn
Kerala Kaumudi Online
Saturday, 06 June 2026 11.51 PM IST

സ്വർണ മാല കവരാനായി വയോധികയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

READ ENGLISH VERSION
cctv-

അമരാവതി: സ്വർണ മാല കവരാനായി വയോധികയെ കൊലപ്പെടുത്താൻ ശ്രമിച്ച കേബിൾ ടെക്നീഷ്യനായി തെരച്ചിൽ. ആന്ധ്രാപ്രദേശിലെ ഗവരപാലത്ത് ഈ മാസം ഇരുപത്തിയാറിന് വൈകിട്ട് ഏഴരയോടെയാണ് സംഭവം.

ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അറുപത്തിയേഴുകാരിയുടെ വീട്ടിൽ പ്രതി പതിവായി വരാറുണ്ടായിരുന്നു. സോഫയിലിരിക്കുന്ന വയോധികയുടെയടുത്തെത്തിയ പ്രതി ടവൽ കൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതും സ്വർണമാല കവരാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.


വയോധികയുടെ കുടുംബത്തിന്റെ പരാതിയിൽ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, MURDER, ANDHRA MAN, CCTV, GOLD CHAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY