
റാന്നി: ഡ്രൈ ഡേയിൽ അനധികൃതമായി മദ്യ വിൽപന നടത്തിയ പലചരക്ക് വ്യാപാരിയെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. ഇട്ടിയപ്പാറ ടൗണിൽ പലചരക്ക് കട നടത്തുന്ന വാവോലിൽ വീട്ടിൽ തോമസ് എബ്രഹാം (60) ആണ് പിടിയിലായത്. എക്സൈസിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായാണ് അറസ്റ്റ്. കടയിൽ നടത്തിയ പരിശോധനയിൽ 16 കുപ്പി മദ്യവും വിൽപന നടത്തി ലഭിച്ച പണവും കണ്ടെടുത്തു. കുറച്ചു ദിവസങ്ങളായി ഇയാൾ എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു.റാന്നി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. എസ്. സച്ചിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ആർ. എസ്. ഹരിഹരൻഉണ്ണി, പി. ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്, അഫ്സൽ നാസർ, സുരേഷ് കുമാർ എന്നിവരും പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |