SignIn
Kerala Kaumudi Online
Tuesday, 29 September 2026 6.39 PM IST

ഓട്ടോക്കൂലിയെച്ചൊല്ലി തർക്കം; നടുറോഡിൽ യുവതികളും ഡ്രൈവറും തമ്മിൽ കൂട്ടത്തല്ല്, ദൃശ്യങ്ങൾ പുറത്ത്

READ ENGLISH VERSION
dispute
ഡ്രൈവറും യുവതികളും ഏറ്റുമുട്ടുന്ന ദൃശ്യം

ബംഗളൂരു: ഓട്ടോക്കൂലിയെച്ചൊല്ലി യാത്രക്കാരും ഡ്രൈവറും തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്. രണ്ട് യുവതികളും ഓട്ടോ ഡ്രൈവറും തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബംഗളൂരു എച്ച്എസ്‌ആർ‌ ലേഔട്ടിലെ മൂന്നാം സെക്‌ടറിൽ തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം.

വഴിയാത്രക്കാരിലൊരാൾ പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യുവതികളും ഡ്രൈവറും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും പിന്നീടത് കൈയാങ്കളിയിൽ കലാശിക്കുന്നതും വീഡിയോയിൽ കാണാം. ഇതിനിടെ മറ്റൊരു യുവതി ഇടപെട്ടാണ് ഇവരെ ശാന്തരാക്കിയത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധിപേർ പ്രതികരണങ്ങളുമായെത്തി. തർക്കത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കണമെന്നും സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.


English Summary

Two women and an auto-rickshaw driver clashed over a fare dispute in Bengaluru’s HSR Layout. A video of the altercation went viral, following which police registered an FIR against the driver based on the women’s complaint.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MONEY DISPUTE, ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY