രാമനാഥപുരം: തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിൽ രണ്ട് ഓട്ടോ ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ വനിതാ ഹെഡ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു. പരമക്കുടി സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ കണ്ണകിയാണ് (35)മരിച്ചത്. രാമനാഥപുരം പാർത്ഥിബനൂർ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായിരുന്നു ഇവർ.
ഇന്നലെ രാത്രി പരമക്കുടി സർക്കാർ താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രി പരിസരത്ത് രണ്ട് ഓട്ടോ ഡ്രൈവർമാർ തമ്മിൽ തർക്കമുണ്ടാവുകയും പിന്നീട് വഴക്ക് കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ കണ്ണകി സ്ഥലത്തെത്തി സംഘർഷം തടയാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ സംഘത്തിലുണ്ടായിരുന്ന കറുപ്പ് രാജയെന്നയാൾ കണ്ണകിയെ ശക്തിയായി തള്ളിയിട്ടു. നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തുവീണ കണ്ണകിയുടെ തലയ്ക്ക ഗുരുത പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് രാമനാഥപുരം ജില്ലാ പൊലീസ് സൂപ്രണ്ട് സന്ദീപ് ആശുപത്രിയിലെത്തി അന്വേഷണം ആരംഭിച്ചു.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുകയാണ്. അതേസമയം കണ്ണകിയെ തള്ളിയിട്ട കറുപ്പ് രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘർഷത്തിലേക്ക് നയിച്ച സാഹചര്യം, സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരുടെ പങ്ക് എന്നിവ പൊലീസ് പരിശോധിച്ചുവരികയാണ്.
A 35-year-old woman head constable, Kannagi, died after being pushed while trying to stop a clash between two auto drivers at Paramakudi Government Hospital in Tamil Nadu’s Ramanathapuram district. She suffered a serious head injury and later died despite treatment.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |