ന്യൂഡൽഹി: യുവതിയെയും സുഹൃത്തിനെയും കാറിലേക്ക് വലിച്ചിഴച്ച് ഉപദ്രവിക്കാൻ ശ്രമിച്ചതിന് ഡൽഹി സർവകലാശാലയിലെ രണ്ട് ഒന്നാം വർഷ നിയമ വിദ്യാർത്ഥികൾ അറസ്റ്റിൽ. അഭിമന്യു, അഭിനവ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട മൂന്നാം പ്രതി നമനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഹിന്ദു കോളേജിലെ ഒന്നാം വർഷ മാസ്റ്റേഴ്സ് വിദ്യാർത്ഥിനിയാണ് യുവതി.
ബുധനാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. വിജയ്നഗറിലെ ഒരു പാർക്ക് സന്ദർശിച്ചശേഷം മുഖർജി നഗറിന് സമീപം സുഹൃത്തിനൊപ്പം നടക്കുകയായിരുന്നു യുവതി. പെട്ടെന്ന് ടാറ്റ സഫാരി കാറിലെത്തിയ സംഘം അസഭ്യപരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. ഇതിനെ യുവതിയും സുഹൃത്തും ചോദ്യം ചെയ്തതോടെ സംഘം ഇരുവരെയും അസഭ്യം പറയുകയും കാറിൽ പിന്തുടരുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തുടർന്ന് യുവതിയും സുഹൃത്തും സംഭവത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്താൻ ശ്രമിക്കുന്നതിനിടെ സംഘം അടുത്തെത്തി ഇരുവരെയും കാറിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചെന്നും യുവതി ആരോപിച്ചു. സുഹൃത്ത് ഫോൺ പുറത്തെടുത്തതോടെ സംഘം സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
സംഭവത്തെ തുടർന്ന് പരാതി നൽകാനായി യുവതിയും സുഹൃത്തും മൗറിസ് നഗർ പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ സംഭവം നടന്ന പ്രദേശം സ്റ്റേഷൻ പരിധിയിൽ വരില്ലെന്ന് പറഞ്ഞ് മറ്റൊരു സ്റ്റേഷനിലേക്ക് പോകാൻ നിർദേശിച്ചു. തുടർന്ന് മൂന്ന് പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായില്ലെന്നും യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ ആരോപിക്കുന്നു.
പിന്നീട് മുഖർജി നഗർ പൊലീസ് സ്റ്റേഷനിൽ യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച കാറിന്റെ രജിസ്‌ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കാറിന്റെ ഡ്രൈവറായ നമൻ അനിൽ കുമാറാണ് കേസിലെ മൂന്നാം പ്രതി. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.
Two Delhi University law students have been arrested for allegedly harassing and attempting to abduct a first-year female law student and her friend. The incident took place near Mukherjee Nagar on Wednesday night. Abhimanyu and Abhinav were apprehended, while police actively search for a third accused, Naman. Authorities are also probing initial delays in filing the complaint.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |