
റായ്‌പൂർ: ബിജെപി നേതാവിനെ ജീവനോടെ ചുട്ടുകൊന്നു. ചത്തീസ്‌ഗഡിലെ കൊരിയ ജില്ലയിലാണ് സംഭവം നടന്നത്. ബിജെപി നേതാവും ജൻപദ് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഭരത് സിംഗ് ആണ് കൊല്ലപ്പെട്ടത്. ലല്ല സിംഗ് എന്നാണ് ഇയാളെ ആളുകൾ വിളിച്ചിരുന്നത്. സിംഗിനൊപ്പം കാറിലുണ്ടായിരുന്ന രണ്ടുപേരും കൊല്ലപ്പെട്ടു.
സിംഗ് സഞ്ചരിച്ചിരുന്ന എസ്‌യുവി രണ്ട് ട്രക്കുകൾക്കിടയിൽ കുരുക്കുകയും കാറിൽ പെട്രോളൊഴിച്ച് തീയിടുകയുമായിരുന്നു. മണൽ ഖനനവുമായി ബന്ധപ്പെട്ട് കാലങ്ങളായുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.
നൗഗൈൻ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മണൽ ക്വാറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒത്തുതീർപ്പ് ചർച്ച നടത്താൻ ഭരത് സിംഗ് പോയിരുന്നതായി കുടുംബം വെളിപ്പടുത്തി. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി.
അക്ഷത് ത്രിപാഠി, വിശാൽ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഒമ്പത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രദേശത്തെ മണൽ ക്വാറിക്കുള്ള കരാർ ഭരത് സിംഗിന്റെ കുടുംബത്തിനാണ് നൽകിയിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മനോജ് ത്രിപാഠിയുടെ കുടുംബവും സിംഗിന്റെ കുടുംബവും തമ്മിൽ മാസങ്ങളായി തർക്കം നിലനിന്നിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമായത്. കോൺഗ്രസ് നേതാവായിരുന്ന ഭരത് സിംഗ് ഭൂപേഷ് ബാഗേൽ സർക്കാരിന്റെ കാലത്താണ് ബിജെപിയിൽ ചേർന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |