SignIn
Kerala Kaumudi Online
Monday, 06 July 2026 1.03 AM IST

പുലര്‍ച്ചെ ഹോട്ടലില്‍ മുറിയെടുത്തത് യുവാവിനൊപ്പം; രാത്രി യുവാവ് മടങ്ങി, തൊട്ടുപിന്നാലെ വീഡിയോ കോളില്‍ ആത്മഹത്യ

suicide
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: സുഹൃത്തായ യുവാവിനൊപ്പം ഹോട്ടലില്‍ മുറിയെടുത്ത യുവതി മരിച്ച നിലയില്‍. വീഡിയോ കോള്‍ വിളിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു രേണുക (26) എന്ന യുവതി. ഹൈദരാബാദിലെ ലങ്കര്‍ ഹൗസ് ഹോട്ടലിലാണ് സംഭവം. വിവാഹിതയായ രേണുകയ്ക്ക് ഒരു കുട്ടിയുണ്ട്. നഗരത്തിലെ ഒരു പബ്ബിലെ ജീവനക്കാരിയിയാരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. മരണം സംഭവിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് യുവതി ഹോട്ടലില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നുവെന്ന് ഹോട്ടല്‍ രേഖകളില്‍ നിന്ന് വ്യക്തമായി.

ബുധനാഴ്ച പുലര്‍ച്ചെയാണ് യുവാവിനൊപ്പം ഹോട്ടലില്‍ മുറിയെടുക്കാനായി എത്തിയത്. രാത്രി പത്തര മണിയോടെ ഒപ്പമുണ്ടായിരുന്ന യുവാവ് ഹോട്ടലില്‍ നിന്ന് മടങ്ങി. പിന്നീട് രേണുക മുറിയില്‍ തനിച്ചായിരുന്നു. രാത്രി 12 മണിയോടെയാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് റൂമിലേക്ക് വരുത്തിയത്. ഇതിനുശേഷമാണ് രേണുക തന്റെ സുഹൃത്തായ സത്യയെ വിഡിയോ കോള്‍ ചെയ്തത്. സംഭാഷണത്തിനിടെ പുലര്‍ച്ചെ 12.24 ഓടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ലങ്കര്‍ ഹൗസ് സബ് ഇന്‍സ്‌പെക്ടര്‍ സയ്യിദ് മുനവ്വര്‍ അലി അറിയിച്ചു.

ഹോട്ടല്‍ ജീവനക്കാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ജീവനക്കാരില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. യുവതിക്ക് ഒപ്പമുണ്ടായിരുന്ന സത്യ എന്ന യുവാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY