
പാലക്കാട് : അട്ടപ്പാടി ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. പുതൂർ ചാവടിയൂർ ഭാഗത്ത് നിന്ന് മൂന്നു ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് നാലുദിവസത്ത പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.
വൈകിട്ട് മൂന്നുമണിയോടെ പ്രദേശത്ത് പശുവിനെ മേയ്ക്കാൻ പോയവരാണ് ചാക്കുകെട്ടുകൾ കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടത്. ഒരു ചാക്ക് അഴിച്ചതിൽ രണ്ട് തലഭാഗമാണുള്ളത്. ഒന്ന് ഒരു സ്ത്രീയുടെയും മറ്റൊന്ന് ഒരു കുഞ്ഞിന്റേയുമാണ് തലഭാഗങ്ങൾ. മൃതദേഹങ്ങളിലൊന്നിന് 30 വയസുണ്ടെന്നാണ് പ്രാഥമിക വില.യിരുത്തൽ. മൃതദേഹ ഭാഗങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |