SignIn
Kerala Kaumudi Online
Monday, 07 September 2026 1.31 AM IST

മദ്യലഹരിയിൽ വഴക്കിനിടെ ബന്ധുവിനെ കമ്പിവടി കൊണ്ട് തലയിൽ കുത്തിക്കൊന്നു

thankachan-binu
പ്രതി തങ്കച്ചൻ, കൊല്ലപ്പെട്ട ബിനു

പീരുമേട്: മദ്യലഹരിയിൽ വാക്ക് തർക്കത്തിനിടെ ബന്ധുവിനെ കമ്പിവടി കൊണ്ട് തലയിൽ കുത്തി കൊലപ്പെടുത്തി. മുണ്ടക്കയം ഇളങ്കാട് പനമൂട്ടിൽ ബിനുവാണ് (52) കൊല്ലപ്പെട്ടത്. സംഭവത്തിൽ പുല്ലുപാറ കോരംമാക്കൽ തങ്കച്ചനെ (65) പെരുവന്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. ശനി രാത്രി തങ്കച്ചന്റെ വീട്ടിലാണ് സംഭവം.ഭാര്യയുമായി പിണങ്ങികഴിയുന്ന തങ്കച്ചൻ വർഷങ്ങളായി ഒറ്റയ്ക്കാണ് താമസം.

സംഭവ ദിവസം ബിനുവും തങ്കച്ചനും, തങ്കച്ചന്റെ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. അതോടെ ബിനുവിനോട് വീട്ടിൽ നിന്ന് ഇറങ്ങിപോകാൻ തങ്കച്ചൻ പറഞ്ഞു. എന്നാൽ അതിന് തയ്യാറാകാതെ ബിനു കട്ടിലിൽ തന്നെ കിടന്നു.ഇതിൽ പ്രകോപിതനായ തങ്കച്ചൻ അടുത്തുണ്ടായിരുന്നു കമ്പിപ്പാര കൊണ്ട് ബിനുവിന്റെ തലയ്ക്ക് കുത്തുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനു തത്ക്ഷണം മരിച്ചു. ശേഷം റോഡിലാക്ക് പോയി തട്ടുകടയിൽ ചെന്ന് ബിനു വീണ് പരിക്കേറ്റ് കിടക്കുകയാണെന്ന് അറിയിച്ചു. അവർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കാൻ പറഞ്ഞ് നമ്പർ നൽകി. തങ്കച്ചൻ വിളിച്ചറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സെത്തി പരിശോധിച്ചപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്. ഇവർ ഉടൻ പെരുവന്താനം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബിനുവും തങ്കച്ചനും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബിന്ദുവാണ് ബിനുവിന്റെ ഭാര്യ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, MURDERCASE, CASEDAIRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY