SignIn
Kerala Kaumudi Online
Monday, 28 September 2026 11.57 PM IST

തന്റെ ആവശ്യം പ്രിയപ്പെട്ടവൾ നിരസിച്ചപ്പോൾ സഹിച്ചില്ല, കുത്തിക്കൊലപ്പെടുത്തി; കൊടും ക്രൂരതയ്‌ക്കൊടുവിൽ യുവാവ് അഴിക്കുള്ളിൽ

arrest

ഹൈദരാബാദ്: പ്രണയാഭ്യർത്ഥന നിരസിച്ച ഇരുപത്തിയൊമ്പതുകാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. സോഫ്‌റ്റ്‌വെയർ എഞ്ചിനിയറായ യുവതിയാണ് കൊല്ലപ്പെട്ടത്. സൈബരാബാദ് പ്രദേശത്തെ നർസിംഗി പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിലുള്ള ലക്ഷ്മി നഗർ കോളനിയിൽ ചൊവ്വാഴ്ചയാണ് സംഭവം.

പ്രതിയായ സൽമാൻ ഷാരൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുവർഷമായി പ്രതിയ്ക്ക് യുവതിയെ പരിചയമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.സൽമാൻ ഉപദ്രവിച്ചെന്ന് കാണിച്ച് ദിവസങ്ങൾക്ക് മുൻപ് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു.

യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയ ഇയാൾ വയറിലും നെഞ്ചിലും കത്തികൊണ്ട് കുത്തുകയായിരുന്നു. മാതാപിതാക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, HYDERABAD, 29-YEAR-OLD WOMAN TECHIE STABBED, ARREST, PROPOSAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY