SignIn
Kerala Kaumudi Online
Monday, 28 September 2026 12.52 AM IST

അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയക്കെതിരെ പൊലീസ് കേസെടുത്തു

ansiba-
അൻസിബ,​ ലക്ഷ്മിപ്രിയ

കൊച്ചി: അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയയെ പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസെടുത്തു. എറണാകുളം മജിസ്‌ട്രേറ്റ് കോടതി നൽകിയ ഉത്തരവിനെ തുടർന്നാണ് പൊലീസ് നടപടി.

യൂ ട്യൂബ് ചാനൽ വഴി ലക്ഷ്മിപ്രിയ നൽകിയ അഭിമുഖത്തിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലും അശ്ലീലധ്വനിയുള്ളതുമായ പരാമർശങ്ങൾ നടത്തിയെന്ന് കാട്ടി അൻസിബ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് നേരത്തെ കേസെടുത്തിരുന്നില്ല. ഇതിനെതിരെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിക്ക് എതിരെ അൻസിബ നൽകിയ ഹർജിയിൽ പരാതി വീണ്ടും കേൾക്കാനും കേസെടുക്കാൻ തക്കവണ്ണം കുറ്റകൃത്യങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിക്ക് നിർദ്ദേശം നൽകി. ഇതേത്തുടർന്നാണ് കേസെടുക്കാൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.ബി.എൻ.എസ് നിയമത്തിലെ രണ്ട് കൊല്ലം വരെ തടവും പിഴയും ചുമത്താവുന്ന കുറ്റപരമായ അപകീർത്തിപ്പെടുത്തൽ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANSIBA HASSAN, LAKSHMIPRIYA, CASE AGAINST LAKSHMIPRIYA, ANSHIBA HASAN COMPLAINT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY