SignIn
Kerala Kaumudi Online
Sunday, 27 September 2026 2.30 AM IST

ഇരുചക്രവാഹന മോഷ്ടാവ് അറസ്റ്റിൽ

ajith
അജിത് കുമാർ

കോലഞ്ചേരി: ഇരുചക്രവാഹന മോഷ്ടാവിനെ പുത്തൻകുരിശ് പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം പെരുംപുഴ പുനകന്നൂർ ചിറയടിമേലേതിൽ വീട്ടിൽ അജിത് കുമാറാണ് (46) പിടിയിലായത്. കഴിഞ്ഞ മാർച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം. കോലഞ്ചേരി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പരാതിക്കാരന്റെ വീട്ടുമുറ്റത്ത് പാർക്കുചെയ്തിരുന്ന മോട്ടോർസൈക്കിളാണ് ഇയാൾ മോഷ്ടിച്ചത്.

കാസർകോട് ഉദുമ ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പിടികൂടിയത്. അജിത് കുമാറിനെതിരെ കുണ്ടറ, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ മറ്റ് കേസുകൾ നിലവിലുണ്ട്. 2025 നവംബറിൽ കാപ്പ ഉത്തരവുപ്രകാരം ഇയാളെ കൊല്ലം ജില്ലയിൽനിന്ന് എട്ടു മാസത്തേക്ക് നാടുകടത്തിയിരുന്നു. ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, ഇൻസ്പെക്ടർ എം.പി. എബി, സബ് ഇൻസ്പെക്ടർമാരായ ജിതിൻകുമാർ, ജി. ശശിധരൻ, മനോജ് കുമാർ, ബിജു ജോൺ, എസ്.സി.പി.ഒ കെ.ആർ. അഖിൽ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THEFT, ARREST, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY