SignIn
Kerala Kaumudi Online
Monday, 28 September 2026 2.54 AM IST

പരിശോധനയിൽ തുമ്പില്ല; ഇരുട്ടിൽ തപ്പി പൊലീസ്, നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ എംസി റോഡിൽ വ്യാപകമെന്ന് പരാതി

police

പന്തളം: നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ എം.സി റോഡിൽ വ്യാപകം. മിക്ക വാഹനങ്ങളും അന്യസംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. തമിഴ്‌നാട് ആന്ധ്ര, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ചരക്കുമായി വരുന്ന പിക്കപ്പ് - ടെമ്പോ വലിയ ലോറി അടക്കമുള്ള വാഹനങ്ങളിലാണ് നമ്പർ പ്ലേറ്റ് പ്രദർശിപ്പിച്ചിട്ടില്ലത്തത്.

രാത്രികാലങ്ങളിൽ അമിത സ്പീഡിൽ ചരക്കുമായി വരുന്ന ഇത്തരം വാഹനങ്ങൾ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെ ഉൾപ്പെടെ തട്ടി ഇട്ട് പോകുന്നത് പതിവാണ്. നിറുത്താതെ പോയാൽ വാഹനം കണ്ടെത്താൻ ക്യാമറകൾ പരിശോധിച്ചാലും തുമ്പ് കിട്ടാറില്ല. അഥവാ നമ്പർ പ്ലേറ്റ് ഉണ്ടെങ്കിലും അത് കാണാത്ത രീതിയിലാണ് സ്ഥാപിച്ചിട്ടുള്ളത്. പകലും രാത്രിയിലും ഹെൽമറ്റില്ലാത്തതിനും അനധികൃത പാർക്കിംഗിന്റെ പേരിലും തലങ്ങും വിലങ്ങുംപരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ ഇവർക്കെതിരെ നടപടിയെടുക്കാൻ ഒരു താൽപര്യവും കാണിക്കാറില്ല.

രാത്രികാലങ്ങളിൽ പറന്തലിനും കുളനടമാന്തുകയ്ക്കും ഇടയിൽമിക്ക ദിവസങ്ങളിലും ഇത്തരത്തിലുള്ള വാഹനങ്ങൾ തട്ടി അപകടങ്ങൾ നടക്കാറുണ്ട്. കഴിഞ്ഞയാഴ്ച എം.സി റോഡിൽ കുളനട മാന്തുകയിൽ കൊട്ടാരക്കരയിൽ നിന്നും കോട്ടയത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ഫാമിലിയുടെ കാറിനു പിറകിലാണ് കർണാടക രജിസ്‌ട്രേഷനിലുള്ള വണ്ടി ഇടിച്ചു കയറിയത്.

ഇടിച്ച ഈ വാഹനത്തിന് മുന്നിലും പിന്നിലും നമ്പർ പ്ലേറ്റില്ല. ആകെയുള്ള നമ്പർ പ്ലേറ്റ് സൈഡിലാണ് വച്ചിരിക്കുന്നത്. അപകടം പറ്റിയതിനു ശേഷം ഡ്രൈവറോ ക്ലീനറോ അത് എടുത്തുമാറ്റിക്കഴിഞ്ഞാൽ ആ വാഹനം ഏതാണെന്നോ എന്താണെന്നോ അറിയാൻ കഴിയില്ല. കാറിന് തൊട്ട് മുന്നിലുണ്ടായിരുന്ന സ്‌കൂട്ടർ യാത്രികൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

പരിശോധന വേണെമെന്ന് നാട്ടുകാർ

അന്യസംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുന്ന വാഹനങ്ങൾക്ക് കൃത്യമായ പരിശോധനകൾ ഏർപ്പെടുത്തേണ്ടതും അനിവാര്യമാണ് നമ്പർപ്രദർശിപ്പിക്കാതെ വാഹനം നിരത്തിൽ ഇറക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃത തയാറാകണമെന്ന് ആവശ്യം ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA, POLICE, MC ROAD, CASE, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY