കൊച്ചി: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 19കാരിയെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ 46കാരനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഒഞ്ചിയം ചോമ്പാല തച്ചാറത്ത് വീട്ടിൽ എൽ.എസ്. മിഥുനാണ് എറണാകുളം സൗത്ത് പൊലീസിന്റെ പിടിയിലായത്.
പ്രമുഖ ബി2ബി ഓൺലൈൻ മാർക്കറ്റിംഗ് സ്ഥാപനത്തിന്റെ എക്സിക്യുട്ടീവായ ഇയാൾ എറണാകുളം ജില്ലക്കാരിയായ പെൺകുട്ടിയുമായാണ് ഒരു മാസം മുമ്പ് അടുപ്പത്തിലായത്. പരസ്പരം കാണാൻ ഇടപ്പള്ളിയിലെ മാളിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് പ്രതി തങ്ങിയ കടവന്ത്ര ജംഗ്ഷനിലെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിച്ചു. പീഡനദൃശ്യങ്ങൾ ഇയാൾ രഹസ്യമായി മൊബൈൽ ക്യാമറയിൽ പകർത്തി.
പെൺകുട്ടി മറ്റൊരാളുമായി അടുപ്പത്തിലായതറിഞ്ഞാണ് സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയത്. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത സൗത്ത് പൊലീസ് വെള്ളിയാഴ്ച രാത്രി ഒഞ്ചിയത്തെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. കൈവശമുണ്ടായിരുന്ന 6 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |