SignIn
Kerala Kaumudi Online
Friday, 06 November 2026 11.57 PM IST

'നിങ്ങൾ സുന്ദരികളാണ്',​ ഓട്ടോയിൽ യാത്ര ചെയ്ത യുവതികളെ ബൈക്കിൽ  പിന്തുടർന്ന് ശല്യം ചെയ്ത് യുവാക്കൾ; വീഡിയോ

bikers-
ബൈക്കിലെത്തിയ യുവാക്കൾ യുവതികളെ പിന്തുടർന്ന് ശല്യം ചെയ്യുന്നു.

ജയ്പൂർ: ഓട്ടോറിക്ഷയിൽ രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് യുവതികളെ ബൈക്കിലെത്തിയ യുവാക്കൾ പിന്തുടർന്ന് ശല്യം ചെയ്തതായി പരാതി. രാത്രി ഒമ്പത് മണിയോടെ ജയ്പൂരിലെ ഒരു തിരക്കേറിയ റോഡിലായിരുന്നു സംഭവം. യുവതികളെ പിന്തുടർന്ന യുവാക്കൾ അശ്ലീല പരാമർശങ്ങൾ നടത്തിയതായും ആരോപണമുണ്ട്. എന്നാൽ ഭയന്നുപിന്മാറാതെ യുവതികൾ മൊബൈൽ ഫോണിൽ ഇവരുടെ ദൃശ്യങ്ങൾ പകർത്തി.

എക്സ് അക്കൗണ്ടിലൂടെയാണ് സംഭവത്തിന്റെ ദൃശ്യങ്ങളും വിവരങ്ങളും പുറത്തുവന്നത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന യുവതികളെ ബൈക്കിലെത്തിയ രണ്ടുപേർ പിന്തുടരുകയും ശല്യം ചെയ്യുകയുമായിരുന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്. യുവതികളോട് 'നിങ്ങൾ വളരെ സുന്ദരികളാണ്' എന്ന അർത്ഥത്തിലുള്ള പരാമർശവും യുവാക്കൾ നടത്തിയതായി ദൃശ്യങ്ങളിൽ കേൾക്കാം.

യുവാക്കളുടെ പെരുമാറ്റത്തിൽ ഭയന്നുപിന്മാറാതെ യുവതികൾ ഫോണെടുത്ത് ഇവരുടെ പ്രവൃത്തികൾ ചിത്രീകരിക്കുകയായിരുന്നു. പൊതുസ്ഥലത്ത് സ്ത്രീകളെ ശല്യം ചെയ്യാൻ ഇവർക്ക് ഇത്ര ധൈര്യം ലഭിക്കുന്നത് എങ്ങനെയാണെന്ന ചോദ്യവും സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചവർ ഉയർത്തി. ജയ്പൂർ പൊലീസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്.

അതേസമയം, ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ വഴിയരികിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. സിനിമകളിൽ സ്ത്രീകളെ പിന്തുടരുന്നതും ശല്യം ചെയ്യുന്നതും പ്രണയമായി ചിത്രീകരിക്കുന്ന പ്രവണത ഇത്തരം സംഭവങ്ങൾക്ക് പ്രേരണയാകുന്നുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു. നിയമത്തെ ഭയപ്പെടാതെ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്. സ്ത്രീകളോട് മാന്യമായി പെരുമാറാൻ പുരുഷന്മാർ എന്നാണ് പഠിക്കുന്നതെന്ന ചോദ്യവും നിരവധി പേർ ഉന്നയിച്ചു.


English Summary

Two young women travelling home in an auto-rickshaw in Jaipur at around 9 PM were allegedly followed and harassed by two men on a bike on a busy road.The men allegedly made vulgar comments, including telling the women "you are very beautiful."

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARRASMENT, LATESTNEWS, JAIPUR, WOMEN HARRASMENT, RAJASTHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY