SignIn
Kerala Kaumudi Online
Friday, 06 November 2026 4.04 PM IST

ലോറൻസ് ബിഷ്‌‌ണോയി സംഘത്തിന്റെ പേരിൽ ഇൻസ്റ്റഗ്രാമിലൂടെ ഭീഷണി; ഐടി എഞ്ചിനീയർ അറസ്റ്റിൽ

lawrence-bishnoi
ലോറൻസ് ബിഷ്‌ണോയി

മുംബയ്: ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പേരിൽ ബോളിവുഡ് താരങ്ങൾക്ക് ഭീഷണി സന്ദേശങ്ങൾ അയച്ച ഐടി എഞ്ചിനീയർ അറസ്റ്റിൽ. മുംബയ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ബംഗളൂരുവിൽ എത്തിയാണ് പ്രതിയായ വൈഭവ് മിശ്രയെ പിടികൂടിയത്. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഇയാൾ താരങ്ങൾക്ക് ഭീഷണി മുഴക്കുന്ന ഓഡിയോ സന്ദേശങ്ങൾ അയച്ചിരുന്നത്.

അമ്പതിലധികം ബോളിവുഡ് താരങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലേക്ക് ഭീഷണിസന്ദേശങ്ങൾ അയച്ചതായി ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്. നടന്മാരായ തുഷാർ കപൂർ, ആയുഷ്‌മാൻ ഖുറാന എന്നിവർക്കും വൈഭവ് മിശ്ര ഭീഷണി സന്ദേശം അയച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാൽ ഭീഷണി നേരിട്ട മറ്റ് താരങ്ങളുടെ പേരുകൾ ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയിട്ടില്ല.

ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് വൈഭവ് മിശ്ര താരങ്ങളിൽ നിന്ന് പണം ആവശ്യപ്പെട്ടതായും റിപ്പോ‌ർട്ടുണ്ട്. നടൻ ടൈഗർ ഷ്‌റോഫിനെ ലക്ഷ്യമിട്ടുണ്ടായ വെടിവയ്‌പ്പിന് ശേഷം വൈഭവ് തന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയതായും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. സാങ്കേതിക വിവരങ്ങൾ പരിശോധിച്ചാണ് പ്രതി ബംഗളൂരുവിലുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. തുടർന്ന് പ്രത്യേക സംഘം അവിടേക്കെത്തി പിടികൂടുകയായിരുന്നു. ‌

പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും ഭീഷണികൾക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

English Summary

Mumbai Crime Branch has arrested Bengaluru-based IT engineer Vaibhav Mishra for allegedly sending threatening audio messages to over 50 Bollywood celebrities using fake Instagram accounts in the name of the Lawrence Bishnoi gang. He reportedly demanded money from some actors. The investigation is ongoing to identify other suspects and uncover the conspiracy.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAWRENCE BISHNOI GANG NEWS, BOLLYWOOD ACTORS THREAT, VAIBHAV MISHRA ARRESTED, MUMBAI CRIME BRANCH, BOLLYWOOD THREAT MESSAGES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY