SignIn
Kerala Kaumudi Online
Thursday, 05 November 2026 7.50 PM IST

അഭിറാമിന്റെ കൊലപാതകം ആസൂത്രിതം, ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യയും അറസ്റ്റിൽ

READ ENGLISH VERSION
aiswarya-
ഐശ്വര്യ,​

തിരുവനന്തപുരം : ശ്രീകാര്യം പാങ്ങപ്പാറയിൽ 17കാരൻ അഭിറാം കൊല്ലപ്പെട്ട കേസിൽ,​ രണ്ടാംപ്രതി ഉമറിന്റെ പെൺസുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ആക്കുളം സ്വദേശി ഐശ്വര്യയാണ് (21)​ അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഐശ്വര്യയെ ചോദ്യം ചെയ്യലിന് ഒടുവിലാണ് വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. ഇതൊരു ആസൂത്രിത കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ 17കാരനായ ഒന്നാംപ്രതി,​ കാപ്പകേസ് പ്രതി ഉമർ,​ 17കാരന്റെ പെൺസുഹൃത്തായ 18കാരി അനന്ത എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


17കാരനായ ഒന്നാം പ്രതി താൻ ഒറ്റയ്ക്കാണ് കൊലപാതകം ചെയ്യതെന്നും മൃതദേഹം മറവു ചെയ്യാൻ സഹായിക്കുകയായിരുന്നു ഉമർ എന്നുമാണ് ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ കൊലപാതകത്തിൽ ഉമറിന് നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. മറ്റ് പ്രതികൾ അറസ്റ്റിലായ ദിവസം തന്നെ ഐശ്വര്യയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ ഐശ്വര്യക്ക് മുൻകൂട്ടി അറിയാമായിരുന്നു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യൽ. തുടർന്ന് നടന്ന അന്വേഷണത്തിൽ ഐശ്വര്യക്കെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHIRAM, ABHIRAM MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY