SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.38 AM IST

ട്രെയിനിലെ കഞ്ചാവ് കടത്ത്: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

nayik

കൊച്ചി: ഹൗറ-എറണാകുളം അന്ത്യോദയ എക്സ്‌പ്രസിൽ നിന്ന് 12 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം 6.154 കിലോ കഞ്ചാവുമായി പിടിയിലായി. അന്യസംസ്ഥാന ട്രെയിനുകളിൽ കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന ഒഡീഷ ഗഞ്ചം സിദ്ധ്പൂർ ഗോബർലുണ്ടി സ്വദേശി ശരത് ചന്ദ്ര നായികിനെയാണ് (37) കൊച്ചി സിറ്റി ഡാൻസാഫ് അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം 12.232 കിലോ കഞ്ചാവുമായി ട്രെയിനിൽ വന്നിറങ്ങിയ ഒഡീഷ സ്വദേശികളായ ഹിമാൻഷു നായികും ആദി നായികും ആഗസ്റ്റ് 31ന് പിടിയിലായെങ്കിലും ആസൂത്രകനായ ശരത് രക്ഷപ്പെട്ടിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് സൗത്ത് റെയിൽവേ സ്റ്റേഷന്റെ കിഴക്കേപ്രവേശന കവാടത്തിൽ നിന്ന് സൗത്ത് മേൽപ്പാലം ഭാഗത്തേക്കുള്ള റോഡിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ട്രെയിൻ ടിക്കറ്റ് കൈവശമുണ്ടായിരുന്നു. പ്രതിയെ കടവന്ത്ര പൊലീസിന് കൈമാറി. കൊച്ചി സിറ്റി നാർക്കോട്ടിക് സെൽ എ.സി.പി സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANJAV, LATESTNEWS, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY