SignIn
Kerala Kaumudi Online
Friday, 04 September 2026 3.40 AM IST

പോക്സോ കേസിലെ പ്രതിയെ വെറുതെ വിട്ടു

aa

കോവളം : പോക്സോ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. നല്ലൂർവട്ടം ജെ.എൻ ഭവനിൽ അജിനെയാണ് നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വെറുതെ വിട്ടത്. 2001 ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പ്രതി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിൽ കുട്ടികളുടെ നഗ്ന ചിത്രങ്ങൾ, കുട്ടികളുമായുള്ള ലൈംഗിക വീഡിയോകൾ എന്നിവ ഡൗൺലോഡ് ചെയ്ത് ഫോണിൽ സൂക്ഷിക്കുകയും അത് സോഷ്യൽ മീഡിയ വഴി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തതിനെ തുടർന്ന് പൊഴിയൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റ പത്രം സമർപ്പിച്ചത്.

പ്രതിക്ക് വേണ്ടി അഡ്വ. കോവളം സി. സുരേഷ് ചന്ദ്രകുമാർ , അഡ്വ. ബി.എച്ച് ഷൈജു ബാൽ എന്നിവർ കോടതിയിൽ ഹാജരായി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POCSO CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY