SignIn
Kerala Kaumudi Online
Friday, 04 September 2026 3.41 AM IST

കഴക്കൂട്ടത്ത് അമ്മാവന്റെ വെട്ടേറ്റ് യുവാവിന് പരിക്ക്: വധശ്രമത്തിന് കേസ്

aa

​കഴക്കൂട്ടം: വീട്ടിൽ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ യുവാവിനെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു.കഴക്കൂട്ടം കരിയിൽ പുല്ലാട്ടുകാരി വീട്ടിൽ സൂരജിനാണ് (22) തലയ്ക്ക് വെട്ടേറ്റത്.ക്രൂരമായ മർദ്ദനവുമേറ്റിട്ടുണ്ട്.

സംഭവത്തിൽ സൂരജിന്റെ അമ്മാവനായ രാജനെ (മണിയൻ,42) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം.സുഹൃത്തുക്കളെ വീട്ടിൽ കൊണ്ടുവന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം.വീട്ടിൽ തടഞ്ഞുനിറുത്തി അസഭ്യം പറയുകയും കൈകൊണ്ടും പ്ലാസ്റ്റിക് കസേര കൊണ്ടും സൂരജിന്റെ തലയ്ക്കടിക്കുകയും ചെയ്തു.തുടർന്ന് ചുമരിൽ തല പിടിച്ച് ഇടിച്ചശേഷം മുറിയിലുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വെട്ടുകയായിരുന്നു.സൂരജ് പെട്ടെന്ന് ഒഴിഞ്ഞുമാറിയതിനാലാണ് ജീവൻ രക്ഷപ്പെട്ടത്.പരാതിയെ തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കഴക്കൂട്ടം സബ് ഇൻസ്പെക്ടർ ആനന്ദ് കൃഷ്ണന്റെ നേതൃത്വത്തിൽ കേസെടുക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY