SignIn
Kerala Kaumudi Online
Monday, 01 June 2026 9.09 AM IST

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ച് നാവിക ഉദ്യോഗസ്ഥൻ; 35കാരൻ അറസ്റ്റിൽ

READ ENGLISH VERSION
chintada-ravindra

വിശാഖപട്ടണം: കാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്‌ജിനുള്ളിൽ സൂക്ഷിച്ച നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് കൊല നടന്നത്. പൊലിപ്പള്ളി മൗനികയെ കൊലപ്പെടുത്തിയ കേസിൽ നാവിക ഉദ്യോഗസ്ഥനായ ചിന്താഡ രവീന്ദ്രയാണ് അറസ്റ്റിലായത്. ഭാര്യ സ്വന്തം വീട്ടിൽ പോയ സമയം മൗനികയെ രവീന്ദ്ര വീട്ടിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഐഎൻഎസ് ദേഗയിലെ നാവിക ഉദ്യോഗസ്ഥനാണ് 35കാരനാണ് രവീന്ദ്ര. 2021ൽ ഡേറ്റിംഗ് ആപ്പിലൂടെയാണ് 29കാരിയായ മൗനികയെ ഇയാൾ പരിചയപ്പെടുന്നത്. ഇന്നലെ ഉച്ചയോടെയാണ് രവീന്ദ്ര കാമുകിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത്. കുറച്ചുമണിക്കൂറിനുശേഷം ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും മൗനികയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം ശരീരം വെട്ടിനുറുക്കി കുറച്ച് ഭാഗങ്ങൾ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു. ബാക്കി ഭാഗങ്ങളാണ് ഫ്രിഡ്‌ജിനുള്ളിൽ സൂക്ഷിച്ചത്.

തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി രവീന്ദ്ര കീഴടങ്ങുകയായിരുന്നു. മൗനിക തന്റെ പക്കൽ നിന്ന് 3.5 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും ബന്ധം ഭാര്യയെ അറിയിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി. ഇതിന്റെ പേരിൽ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നും ഇയാൾ പറഞ്ഞു.

മൗനികയുടെ തല കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. കാണാതായ ശരീരഭാഗങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, POLIPALLI MOUNIKA, CHINTADA RAVINDRA, ANDHRAPRADESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY