SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.27 AM IST

കളിക്കാൻ പോയ അഞ്ചാം ക്ലാസുകാരി മടങ്ങിയെത്തിയില്ല; മൃതദേഹം കണ്ടെത്തിയത് ഓടയിൽ, നാലുപേർ പിടിയിൽ

puduchery

പുതുച്ചേരി: രണ്ട് ദിവസം മുമ്പ് കാണാതായ ഒമ്പത് വയസുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലിൽ നിന്ന് കണ്ടെത്തി. പുതുച്ചേരിയിലാണ് സംഭവം. കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ നാലുപേരെ കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആരതിയെന്ന പെൺകുട്ടിയെ കാണാതാകുന്നത്. കളിക്കാൻ പോയ കുട്ടി പിന്നീട് തിരിച്ചുവന്നില്ല. തുടർന്ന് മാതാപിതാക്കളും നാട്ടുകാരും മണിക്കൂറുകൾ നീണ്ട തെരച്ചിൽ നടത്തി. ഒടുവിൽ മുതിയാൽപേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ വീട്ടിൽ നിന്നും കുറച്ചകലെയുള്ള ഓടയിൽ നിന്ന് ബെഡ്‌ഷീറ്റിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഉച്ചയ്‌ക്ക് കുട്ടി റോഡിൽ കളിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളല്ലാതെ മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ബലാംത്സംഗം ചെയ്‌തശേഷം പെൺകുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളു എന്ന് പൊലീസ് അറിയിച്ചു. പ്രൈമറി ഹെൽത്ത് സെന്ററിലെ ഡ്രൈവറുടെ മകളാണ് കൊല്ലപ്പെട്ട അഞ്ചാംക്ലാസ് വിദ്യാർത്ഥിനി.

സംഭവത്തിൽ കുട്ടിയുടെ കുടുംബവും നാട്ടുകാരും ശക്തമായി പ്രതിഷേധിക്കുകയാണ്. കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യം ഉന്നയിച്ച് മുൻ എംഎൽഎ വൈയാപുരി മണികണ്ഠൻ, മുഖ്യമന്ത്രി എൻ രംഗസാമിക്ക് നിവേദനം നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, DEAD, PUTHUCHERRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY