
തൃശൂർ: നായ്ക്കനാലിലുള്ള ധനലക്ഷ്മി ബാങ്ക് മെയിൻ ബ്രാഞ്ചിന്റെ എ.ടി.എം കൗണ്ടറിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തുകയും ഫയർ എക്സ്റ്റിംഗ്യൂഷർ മോഷ്ടിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പാറമേക്കാവ് ക്ഷേത്രത്തിന് സമീപം പൂക്കച്ചവടം നടത്തുന്ന കോടന്നൂർ ഹാഷ്മിനഗർ വടക്കേടത്ത് വീട്ടിൽ ഷിബുവിനെ (42) ആണ് ടൗൺ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 21ന് പുലർച്ചെ രണ്ടിനായിരുന്നു സംഭവം. എ.ടി.എം കൗണ്ടറിൽ അതിക്രമിച്ച് കയറിയ പ്രതി മെഷീന്റെ കീബോർഡ് ഇളക്കുകയും സ്‌ക്രീനിൽ പോറലുകൾ വരുത്തുകയും ചെയ്തു. തുടർന്ന് കൗണ്ടറിനുള്ളിൽ സൂക്ഷിച്ചിരുന്ന 2,000 രൂപ വിലവരുന്ന ഫയർ എക്സ്റ്റിംഗ്യൂഷറുമായി കടന്നുകളയുകയായിരുന്നു. ബാങ്ക് മാനേജരുടെ പരാതിയിൽ കേസെടുത്ത പൊലീസ് സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പാറമേക്കാവ് ക്ഷേത്ര പരിസരത്തുനിന്ന് പിടി കൂടിയത്.
വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. തൃശൂർ അസി. കമ്മിഷണർ ടി.ആർ.രാജേഷ്, ഐ.എസ്.എച്ച്.ഒ നന്ദകുമാർ, എസ്.ഐ രോഹിത്, എ.എസ്.ഐ ഷിജു, സി.പി.ഒ ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |