SignIn
Kerala Kaumudi Online
Saturday, 31 October 2026 3.54 AM IST

അഭിഭാഷക സഹോദരങ്ങളുടെ പിതാവിനെ കഴുത്തറുത്ത് കൊന്ന കേസിൽ സി.പി.ഐ ലോക്കൽ സെക്രട്ടറി അറസ്റ്റിൽ

photo

വൈപ്പിൻ: അഭിഭാഷക സഹോദരങ്ങളുടെ പിതാവിനെ കഴുത്തറുത്ത് കൊലചെയ്ത കേസിൽ സി.പി.ഐ വൈപ്പിൻ ലോക്കൽ സെക്രട്ടറി മുരിക്കുംപാടം കോമത്ത് വീട്ടിൽ ഡോളർമാൻ കോമത്തിനെ (48) ആലുവ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കൊലപാതകം നടത്തിയ ഒന്നാംപ്രതി ഡൈനസ്റ്റ് കോമത്ത്, രണ്ടാംപ്രതി ഡഗ്സ്റ്റർ കോമത്ത് എന്നിവരെ ഒളിവിൽ പോകാൻ സഹായിച്ചതിനും തെളിവു നശിപ്പിച്ചതിനുമാണ് അറസ്റ്റ്.

കൊല്ലപ്പെട്ട മുരിക്കുംപാടം തോട്ടുങ്കൽ മോഹൻദാസിന്റെ ( 80) ബന്ധുവായ ഡോളർമാൻ കൊലപാതകം നടന്ന വീടിന് മുന്നിൽ ചായക്കട നടത്തുന്നുണ്ട്. സംഭവദിവസം മോഹൻദാസിന്റെ കഴുത്തറുത്തശേഷം പ്രതികൾ ഈ കടയിലേക്കാണ് പോയത്. തുടർന്ന് മറ്റൊരു വീട്ടിലേക്കുപോയ പ്രതികളുമായി ഡോളർമാൻ ഫോണിൽ ബന്ധപ്പെട്ടതായും 2000രൂപ നൽകിയതായും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ കണ്ടെത്തി. കൊല നടത്താനുപയോഗിച്ച കത്തി കായലിലെറിഞ്ഞ് തെളിവുനശിപ്പിച്ചതും ഡോളർമാന്റെ നിർദ്ദേശ പ്രകാരമായിരുന്നു. രണ്ടാം പ്രതിയായ ഡഗ്സ്റ്റർ കോമത്തും ഇയാളുടെ ബന്ധുവാണ്. പ്രതികളെ ജയിലിൽ എത്തി ഇയാൾ കണ്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ആഗസ്റ്റ് 13ന് വൈകിട്ടാണ് വീട്ടിൽക്കയറി കഴുത്തറുത്തും കുത്തിയും മോഹൻദാസിനെ കൊലപ്പെടുത്തിയത്. ഡഗ്സ്റ്റർ കോമത്തിനെതിരെ ഭാര്യ നൽകിയ പരാതിയിൽ ഇവർക്കുവേണ്ടി കോടതിയിൽ ഹാജരായത് മോഹൻദാസിന്റെ മകനാണ്. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. അറസ്റ്റിലായ ഡൈനസ്റ്റ് കോമത്ത്, ഡഗ്സ്റ്റർ കോമത്ത്, സുഭാഷ് എന്നിവർ റിമാൻഡിൽ തുടരുകയാണ്. ഡോളർമാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എല്ലാ പ്രതികളും അറസ്റ്റിലായതോടെ കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY