SignIn
Kerala Kaumudi Online
Sunday, 01 November 2026 3.30 AM IST

ആത്മഹത്യാ പ്രേരണക്കുറ്റം: പ്രതിയെ വെറുതെ വിട്ടു

ചാവക്കാട്: ഭാര്യ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനെ കോടതി വെറുതെ വിട്ടു. കണ്ടാണശ്ശേരി വീട്ടിൽ വേലായുധന്റെ മകൻ ശശി (51)യെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സുരേഷ് കുമാർ വെറുതെവിട്ട് ഉത്തരവിട്ടത്. 2023 ഫെബ്രുവരിയിലാണ് സംഭവം. ഭർത്താവ് ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് എളവള്ളിയിലെ കാക്കശ്ശേരിയിലുള്ള വാടകവീട്ടിൽ മുറിയിൽ കയറിയ ബേബി (46), മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഭർത്താവും മറ്റും വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ബേബി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏഴാം ദിവസം മരിച്ചു. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് പാവറട്ടി പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ശശിക്കെതിരെ കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി മണ്ണെണ്ണ സൂക്ഷിച്ചിരുന്ന കുപ്പി കണ്ടെടുക്കുകയും ഫോറൻസിക് പരിശോധന നടത്തുകയും ചെയ്തിരുന്നു. മരണത്തിന് മുമ്പ് ബേബിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. പ്രതിക്കെതിരായ കുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ വെറുതെവിടുകയായിരുന്നു.

പ്രതിക്കുവേണ്ടി ചാവക്കാട് ബാറിലെ അഭിഭാഷകരായ പി.എ. പ്രദീപ്, അയന സൂരജ്, കൃഷ്ണവേണി എന്നിവർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY