SignIn
Kerala Kaumudi Online
Friday, 30 October 2026 12.40 PM IST

പത്താം ക്ളാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഇൻസ്റ്റാഗ്രാം കേന്ദ്രീകരിച്ച് അന്വേഷണം

malavika
malavika

കൊല്ലം: പത്താം ക്ളാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഓടനാവട്ടത്ത് രാജി ഭവനിൽ രാജേഷ് - അഞ്ജു ദമ്പതികളുടെ മകൾ മാളവിക (15) ആണ് മരിച്ചത്. തൃക്കണ്ണമംഗൽ എസ്‌കെവി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്നു.

ഇന്നലെ വൈകിട്ട് സ്‌കൂൾ വിട്ടതിനുശേഷം അഞ്ചരയോടെ മാളവിക വീട്ടിലെത്തിയിരുന്നു. തുടർന്ന് കുളിക്കാനായി രണ്ടാം നിലയിലെ കിടപ്പുമുറിയിലേയ്ക്ക് പോയി. ഏറെ നേരമായിട്ടും കാണാത്തതിനെത്തുടർന്ന് സഹോദരൻ അന്വേഷിച്ചെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വാതിൽ വെട്ടിപ്പൊളിച്ച് മാളവികയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാളവികയ്ക്ക് സ്വന്തമായി മൊബൈൽ ഫോണില്ല. അമ്മയുടെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ ഒരു യുവാവുമായി പരിചയമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് കേസെടുത്തു.

English Summary

A 15-year-old Class 10 student, Malavika, was found dead at her home in Odanavattom, Kollam. Her family discovered her unconscious in her bedroom after she failed to respond for some time. She was rushed to a private hospital in Kottarakkara but could not be saved. Police have registered a case and are investigating, including her reported Instagram acquaintance.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM SCHOOLGIRL DEATH, MALAVIKA DEATH CASE, ODANAVATTOM NEWS, KOLLAM POLICE INVESTIGATION, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY